സീരിയല്‍ പരസ്പരത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രേഖ രതീഷ്. ഇതില്‍ പ്രപദ്മാവതി എന്ന നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് താരം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ്. വില്ലത്തി വേഷങ്ങള്‍ ചെയ്ത് കൊണ്ടിരുന്ന നടി പിന്നീട് കഥാപാത്രങ്ങളൊക്കെ ഒന്ന് മാറ്റി പിടിക്കുകയായിരുന്നു.
ഇന്ന് നെഗറ്റീവും പോസിറ്റീവുമായുള്ള കഥാപാത്രങ്ങള്‍ തനിക്ക് ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് രേഖ. ആദ്യകാലം സിനിമയിലും രേഖ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രം മാമ്പഴക്കാലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം തന്നെയാണ് നടി ചെയ്തത്. ഇപ്പോള്‍ താരം തന്റെ മകനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.
പമ്പരകളില്‍ അമ്മ വേഷം ചെയുമ്പോള്‍ മറ്റു കഥാപാത്രങ്ങള്‍ അമ്മയെന്ന് വിളിക്കുന്നത് മകന് അയാന് ഇഷ്ടമല്ലെന്ന് നടി പറയുന്നു. അമ്മയെന്ന് സ്നേഹത്തില്‍ വിളിക്കുന്നതില്‍ മുന്‍പ് കുഞ്ഞു കുശുമ്പ് ആയിരുന്നെന്നു രേഖ പറഞ്ഞു. എന്നാല്‍ പിന്നീട് താന്‍ തന്നെ അത് പറഞ്ഞ് മനസിലാക്കിയപ്പോള്‍ ആ സ്വഭാവം മാറ്റിയെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മാത്രല്ലേ അമ്മേടെ മോന്, പിന്നെന്തിനാ മറ്റുള്ളോരൊക്കെ അമ്മയെ അമ്മാന്ന് വിളിക്കണെ’ എന്ന് അയാന് ചോദിക്കുമ്പോള്‍, ‘നിന്റെ അമ്മയെ മറ്റുള്ളവരും അമ്മാന്ന് വിളിക്കുമ്പൊ കൂടുതല്‍ സന്തോഷിക്കുകയാണ് വേണ്ടത്. അത് നിന്റെ അമ്മയ്ക്ക് കിട്ടുന്ന പ്ലസ് പോയന്റായി വേണം കൂട്ടാന്‍’ എന്ന് പറഞ്ഞ് കൊടുക്കുകയായിരുന്നു താരം.
മകനുമൊത്തുള്ള ഒരു ലോകത്താണ് ഇപ്പോള്‍ രേഖാ. മകന്റെ പേരും നടി കൈയ്യില്‍ പച്ചകുത്തിയിട്ടുണ്ട്. ഇപ്പോള്‍ അയാന് തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളിലാണ് പഠിക്കുന്നത്.
രേഖ അഭിനയിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മല്ലികയും പൂക്കാലം വരവായിയിലെ പാര്‍വതിയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു രേഖയുടെതായി എടുത്ത് പറയേണ്ടത് അഭിനയം തന്നെയാണ്.
ശരിക്കും അഭിനയിക്കുകയല്ല നടി സ്ക്രീനില്‍ ജീവിക്കുക തന്നെയാണ്, അത്രയ്ക്കും ഗംഭീരമായ അഭിനയാണ് രേഖയുടെത്. കിട്ടുന്ന വേഷം ഏതുമാവട്ടെ അത് രേഖ ചെയ്താന്‍ കിടിലന്‍ ആക്കുക തന്നെ ചെയ്യും.