Kerala News

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു; അറസ്റ്റ്

കോട്ടയത്ത് മകന്‍ അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു. വൈകപ്രയാറില്‍ ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. മദ്യലഹരിയില്‍ മകന്‍ ബൈജു മന്ദാകിനിയെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് സമീപത്തെ തോട്ടില്‍ മുക്കിത്താഴ്ത്തുകയായിരുന്നു.

- Advertisement -

ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. തടിപ്പണിക്കാരനായ ബൈജു മദ്യപിച്ചെത്തി വഴക്കിടുകയും അമ്മയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി വലിച്ചിഴച്ച് സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു.

മന്ദാകിനിയുടെ നിലവിളി കേട്ട് സമീപത്തെ പറമ്പില്‍ തൊഴിലുറപ്പിനുണ്ടായിരുന്ന തൊഴിലാളികള്‍ എത്തിയെങ്കിലും ബൈജു അരിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടുതല്‍ നാട്ടുകാര്‍ എത്തിയതോടെ ബൈജു വീട്ടിലേക്ക് കയറിപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മന്ദാകിനിയെ ആശുപത്രിയില്‍ എത്തിച്ചു. ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ബൈജുവിനെ അറസ്റ്റ് ചെയ്തു.

Rathi VK

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

5 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

5 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

7 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

7 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

7 hours ago