തമിഴ് സിനിമ രംഗത്തെ പ്രമുഖര്‍ എല്ലാം തന്നെ കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയിരുന്നു.തമിഴ് നടൻ വിശാൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമായികൊണ്ടിരിക്കുന്നത്.ഓരോ വോട്ടും വിലപ്പെട്ടതാണ്” എന്നാണ് തന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ഇട്ടത്. എന്നാല്‍ വിശാലിന്റെ വോട്ട് ചെയ്യാനുള്ള വരവ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ട്രോളും ചര്‍ച്ചയും ആകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന് വിജയ് ചെയ്തപോലെ സൈക്കിളിലാണ് വിശാല്‍ എത്തിയത്
ഏറെ ട്രോളും കിട്ടി. നിരവധി ട്രോളുകള്‍ വിശാലിനെ സംബന്ധിച്ച് ഉയരുന്നുണ്ട്.ഈ സീന്‍ വിജയ് നേരത്തെ വിട്ടതാണല്ലോ എന്നതാണ് പലരുടെയും കമന്റ്. പുരൈച്ചി ദളപതി എന്ന് ഇടക്കാലത്ത് തന്റെ സിനിമയില്‍ ടൈറ്റില്‍ കാര്‍ഡ് വച്ച വിശാല്‍ അത് ആകാനുള്ള ശ്രമത്തിലാണ് എന്നാണ് ചിലര്‍ എഴുതിയത്. അതേ സമയം ഇന്ധനവില അടക്കം കാര്യങ്ങള്‍ ജനത്തെ ഓര്‍മ്മിപ്പിക്കുകയാണ് വിശാല്‍ ചെയ്തത് എന്ന് അദ്ദേഹത്തിന്റെ ഫാന്‍സും പറയുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ മാറ്റം വരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് വിശാല്‍ ഫാന്‍സും പറയുന്നുണ്ട്.