മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് സ്മിനു സിജോ.കഴിഞ്ഞ ദിവസം സ്മിനു നടത്തിയ ചില പ്രസ്താവന വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ ആ വിവാദത്തോട് പ്രതികരിക്കുകയാണ് സ്മിനു.ഇന്ത്യ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് സ്മിനുവിന്റെ പ്രതിരണം. മകളെക്കൊണ്ട് വീട്ടു ജോലി ചെയ്യിക്കുന്നു, വന്നു കേറുന്ന മരുമകളുടെ അവസ്ഥ എന്തായിരിക്കും എന്ന് പറയുന്ന മോശം കമന്റുകള്‍ താന്‍ കണ്ടുവെന്നാണ് സ്മിനു പറയുന്നത്. അവരോടൊക്കെയായി തനിക്ക് പറയാനള്ളുത്, തന്റെ മകള്‍ ചെന്ന് കയറുന്ന വീട്ടില്‍ നല്ലൊരു മരുമകള്‍ ആയിരിക്കും എന്നാണ് എന്നും സ്മിനു പറയുന്നത്.മകളേയും ഭര്‍ത്താവിനേയും വീട്ടിലാക്കിയിട്ട് മകനേയും കൂട്ടി ഊരു ചുറ്റാന്‍ പോകുന്നു എന്നൊക്കെ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും സമിനു ചോദിക്കുന്നുണ്ട്. ഭര്‍ത്താവിന് ഇറച്ചിക്കോഴി ബിസിനസാണെന്നും മകനാണ് ഭര്‍ത്താവിനെ സഹായിക്കുന്നതെന്നും സ്മിനു പറയുന്നത്. പകരം മകളെ അയക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്ന സ്മിനു അതിന് പറ്റിയൊരു സാഹചര്യമല്ല നാട്ടിലുള്ളതെന്നും ചൂണ്ടിക്കാണിക്കുന്നത്.
മകള്‍ പഠിക്കുകയാണെന്നും വീട്ടിലുള്ള സമയത്ത് അവള് അറിഞ്ഞിരിക്കേണ്ട ജോലികള്‍ പഠിക്കുന്നതില്‍ എന്താണ് തെറ്റെന്നും സ്മിനു ചോദിക്കുന്നുണ്ട്. തന്റെ മകളെ വീട്ടിലെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആളെ നിര്‍ത്താനാകില്ലെന്നും കാശ് കൊടുത്ത് ട്യൂഷന് വെക്കുന്നത് പോലെയല്ല അതെന്നും സ്മിനു പറയുന്നു. അതേസമയം തന്റെ മകനും വീട്ടിലെ ജോലികള്‍ ചെയ്യാറുണ്ടെന്നും മക്കള്‍ രണ്ടു പേരും ഒരുമിച്ച് ഭക്ഷണമൊക്കെ ഉണ്ടാക്കാറുണ്ടെന്നും സ്മിനു വ്യക്തമാക്കി. തന്റെ മക്കള്‍ തമ്മില്‍ നല്ല അടുപ്പമാണെന്നും സ്മിനു ചൂണ്ടിക്കാണിക്കുന്നുണ്ട.് മകള്‍ ബാംഗ്ലൂരിലേക്ക് പഠിക്കാനായി പോവുകയാണ്. അവിടെ ചെന്ന് ന്യൂഡില്‍സും ബര്‍ഗറും കഴിച്ച് ജീവിക്കേണ്ട അവസ്ഥ വരരുത് എന്ന് കരുതിയാണ് എല്ലാം പഠിപ്പിക്കുന്നതെന്നും സ്മിനു പറയുന്നു. മകള്‍ കുക്കിങ് ആസ്വദിക്കുന്നയാളാണെന്നും താരം പറയുന്നു. വീട്ടമ്മയായ താന്‍ മക്കളേയും അതെല്ലാം പഠിപ്പിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും കുട്ടിക്കാലം മുതലേ മക്കളെ എല്ലാം ചെയ്യിപ്പിക്കാറുണ്ടെന്നും സ്മിനു പറയുന്നു. വിമര്‍ശകരോടായി ദയവ് ചെയ്ത് കുടുംബം കലക്കരുതെന്നും താരം പറയുന്നുണ്ട്.