Kerala News

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസപ്രകടനവും സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷവും; ആറ് യുവാക്കള്‍ പിടിയില്‍

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇനി ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്.

- Advertisement -

അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരെന്ന് കുന്നംകുളം പൊലീസ് പറയുന്നു. കുന്നംകുളം അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്.

ഇന്നലെ അര്‍ധരാത്രിയിലാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലാണ് മൂന്ന് ബൈക്കുകളിലായി യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടില്‍പ്പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസിന് മുന്നില്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയാണ് ഏഴ് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസില്‍ കല്ലുകൊണ്ടും കൈ കൊണ്ടും ഇടിച്ച സംഘം സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തിയിരുന്നു.

 

Rathi VK

Recent Posts

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

21 mins ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

1 hour ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

2 hours ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

3 hours ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

4 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

5 hours ago