താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അവരുടെ വിശേഷങ്ങൾ അറിയുവാനും പ്രേക്ഷകർക്ക് ഏറെ താൽപര്യം ആയിരിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെ വളരെ പെട്ടെന്നാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വൈറൽ ആവാറുള്ളത്. ചില ചിത്രങ്ങൾ പ്രേക്ഷകർ വേഗത്തിൽ ഏറ്റെടുക്കാറുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അത്തരം ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രത്തിൽ കാണുന്ന കുട്ടി ആരാണെന്ന് പറയാമോ? ഇന്ത്യൻ സംഗീതം കണ്ട മഹാപ്രതിഭകളിൽ ഒരാളാണ് ചിത്രത്തിൽ ഉള്ളത്. ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും ഇദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നാലു ഭാഷകളിലായി ഏതാണ്ട് 40,000 ത്തിലധികം ഗാനങ്ങൾ പാടി റെക്കോർഡ് സൃഷ്ടിച്ച വ്യക്തിയാണ് ഇത്. ഗായകൻ എന്നതിലുപരി അഭിനേതാവായും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്.
സംഗീതപ്രേമികളുടെ ഇഷ്ട വ്യക്തിത്വം എസ് പി ബി ആണ് ചിത്രത്തിൽ ഉള്ളത്. ഇദ്ദേഹത്തിൻറെ കുട്ടിക്കാലത്ത് നിന്നുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ആണ് ഇദ്ദേഹത്തിൻറെ ജനനം. എഞ്ചിനീയറിങ് പഠനത്തോടൊപ്പം സംഗീതവും ഇദ്ദേഹം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. നിരവധി സ്റ്റേജ് ഷോകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.
ഇളയരാജ എസ് പി ബി കൂട്ടുകെട്ട് ഇന്ത്യൻ സിനിമയിലെ അനശ്വരമായ ഒന്നായിരുന്നു എന്നു വേണമെങ്കിൽ പറയാം. നിരവധി മെലഡി ഗാനങ്ങൾക്ക് ഈ കൂട്ടുകെട്ട് ജന്മം നൽകിയിട്ടുണ്ട്. അനവധി സംസ്ഥാന പുരസ്കാരങ്ങളും ഫിലിം ഫെയർ പുരസ്കാരങ്ങളും നേടിയ വ്യക്തിയാണ് ഇദ്ദേഹം.