പ്രായഭേതമന്യേ മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് നടൻ സിദ്ദിഖ്.സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ഒരിടവേളയ്ക്ക് ശേഷം വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നു.മികച്ചനടനായ സിദ്ദിഖിനെ മലയാള സിനിമ വേണ്ടത് പോലെ ഉപയോഗിച്ചിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം. ‘ഞാൻ സിനിമയിൽ വരുന്നത് ഒരു സൂപ്പർ സ്റ്റാർ ആവണം എന്ന് കരുതിയിട്ടല്ല.”ഇപ്പോഴും പുറത്ത് നിന്ന് നോക്കുന്നവർക്കാണ് അങ്ങനെ ഒരു സൂപ്പർ സ്റ്റാർ ആയില്ല… വല്ല്യ നടൻ ആയില്ല എന്ന് തോന്നുന്നത്. ഞാൻ ആഗ്രഹിച്ചതിനേക്കാൾ എത്രയോ മുകളിലാണ് എനിക്ക് കിട്ടിയത്. ഇപ്പോഴും കിട്ടുന്നതിനെല്ലാം അൽഹംദുലില്ലാഹ് എന്ന് പറയുന്ന ഒരാളാണ്. അതുപോലെ തന്നെ എത്രയോ കഴിവുള്ള നടൻമാർ അവസരം കിട്ടാതെ നിൽക്കുന്നുണ്ട്.
‘കുന്നോളം ആഗ്രഹിച്ചാലെ മൺതരിയോളം എങ്കിലും കിട്ടുകയുളൂ എന്ന് കേട്ടിട്ടില്ലേ. ഞാൻ മൺതരിയോളം മാത്രമെ ആഗ്രഹിച്ചിട്ടുളൂ. അതുകൊണ്ട് കിട്ടുന്നതെല്ലാം എനിക്ക് കുന്നുകളാണ്…’, എന്നാണ് സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിയില്ലെന്ന തോന്നലുണ്ടോയെന്ന് ഒരിക്കൽ അവതാരക അഭിമുഖത്തിൽ ചോദിച്ചപ്പോൾ സിദ്ദിഖ് പറഞ്ഞത്.ഇപ്പോഴിതാ സിദ്ദിഖ് സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ജിമ്മിൽ നിന്നും വർക്കൗട്ടിന് ശേഷമുള്ള ഒരു ചിത്രമാണ് സിദ്ദിഖ് പങ്കുവെച്ചത്. സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ മസിലുമായി ഫ്രീക്ക് ലുക്കിലാണ് സിദ്ദിഖ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും സിദ്ദിഖ് ഇത്തരത്തിൽ ഒരു ലുക്കിലുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത്. ഫോട്ടോ വളരെ വേഗത്തിൽ ആരാധക മനം കവർന്നു. എന്തിനുള്ള പുറപ്പാടാണ്… മമ്മൂക്കയ്ക്ക് പഠിക്കുവാണോ..?, പുതിയ പിള്ളേർക്ക് അവസരം കൊടുക്കൂല്ലേ?എന്നു വരെ കമന്റ് വരുന്നുണ്ട്.സിദ്ദിഖിന്റെ പുതിയ ലുക്ക് കണ്ട് ചിലർ മലയാളികളുടെ വിൻ ഡീസൽ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥനിലാണ് ഏറ്റവും അവസാനം സിദ്ദിഖ് പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ സിദ്ദിഖിന്റെ കഥാപാത്രത്തിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലാണ്.