മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മീരാ വാസുദേവ് ആണ്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥനെ അവതരിപ്പിക്കുന്നത് കെ കെ മേനോൻ എന്ന കൃഷ്ണകുമാർ മേനോൻ ആണ്. സിദ്ധു എന്ന പേരിലാണ് സീരിയലിൽ താരം അറിയപ്പെടുന്നത്. ഇപ്പോൾ തന്നെ യഥാർത്ഥജീവിതത്തിലെ വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് എത്തുകയാണ് കൃഷ്ണകുമാർ.
കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു താൻ. വളരെ തിരക്കുപിടിച്ച ഒരു ജോലി ആയിരുന്നു അത്. അഭിനയിക്കണം എന്ന് ഒരു ആഗ്രഹം പോലും ഇല്ലായിരുന്നു. സിനിമ പോലും കാണുവാൻ സമയം കിട്ടാറില്ലായിരുന്നു. ആ ഞാനാണ് കഴിഞ്ഞ അഞ്ചുവർഷമായി അഭിനയിക്കുന്നത്. ആദ്യമൊന്നും താടി ഇല്ലായിരുന്നു. ജോലി ഉപേക്ഷിച്ച് ഊട്ടിയിൽ സെറ്റിൽ ചെയ്ത സമയത്താണ് താടി വളർത്താൻ ആരംഭിച്ചത് – കൃഷ്ണകുമാർ പറയുന്നു.
സീരിയലിലെ ഭർത്താവിനെപ്പോലെ തന്നെയാണോ റിയൽ ലൈഫിലും എന്നായിരുന്നു അടുത്ത ചോദ്യം. എന്നാൽ ഒട്ടും അങ്ങനെയല്ല എന്നാണ് കെ കെ മേനോൻ പറയുന്നത്. യഥാർത്ഥ ജീവിതത്തിലെ ഭർത്താവായ തനിക്ക് ഒരു മാർക്ക് നൽകുകയാണെങ്കിൽ താൻ ഡിസ്റ്റിങ്ഷൻ നേടി പാസാകും എന്നാണ് താരം പറയുന്നത്. കാരണം താൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് കുടുംബത്തിന് വേണ്ടിയാണ്. കുടുംബമാണ് തനിക്ക് ഏറ്റവും കൂടുതൽ എനർജി നൽകുന്നത്. ഭാര്യയോട് ഈ കാര്യങ്ങൾ വേണമെങ്കിൽ ചോദിക്കാം എന്നും കെ കെ മേനോൻ പറയുന്നു.
കോർപ്പറേറ്റ് ജോലി ആയിരുന്നതുകൊണ്ട് തന്നെ ക്ലീൻഷേവ് നിർബന്ധമാണ്. അതുകൊണ്ടാണ് താടി വെക്കാതിരുന്നത്. ജോലി കഴിഞ്ഞ ശേഷം മാത്രമാണ് താടിവളർത്താൻ ആരംഭിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി അഭിനയജീവിതത്തിൽ സജീവമാണ് താരം. ഇപ്പോൾ മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് കെ കെ മേനോൻ. നെഗറ്റീവ് കഥാപാത്രമാണെങ്കിലും കുടുംബ വിളക്കിലെ സിദ്ധാർത്ഥനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.