കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ നടക്കുന്നത് .ഇപ്പോഴിതാ സിബിൻ ബിഗ് ബോസ് ഹൗസിൽ നിന്നും സ്വയം പുറത്ത് പോയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജാസ്മിനോട് മോശമായ ആംഗ്യം കാണിച്ചതിന്റെ പേരിൽ ബിഗ് ബോസ് സിബിനെതിരെ നടപടി സ്വീകരിച്ചിരുന്നു. താരത്തെ പവർ റൂമിൽ നിന്നും പുറത്താക്കുകയും സിബിന്റെ ഗെയിം സ്ട്രാറ്റജികൾ ഹൗസിലെ മറ്റുള്ളവർക്ക് മുൻപിൽ തുറന്നുകാട്ടുകയും ചെയ്തിരുന്നു. ഇതിന് ശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു സിബിൻ. പിന്നാലെ തനിക്ക് പുറത്ത് പോകണമെന്നും ഇനിയും ബിഗ് ബോസിൽ തുടരാൻ സാധിക്കില്ലെന്നും സിബിൻ അറിയിക്കുകയായികുന്നു. സിബിൻ സ്വയം വാക്കൗട്ട് ചെയ്തെന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം സിബിൻ പുറത്ത് പോയിട്ടുണ്ടെങ്കിൽ ഇപ്പോൾ യഥാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത് ബിഗ് ബോസ് തന്നെയാണെന്ന് പറയുകയാണ് ഒരു ആരാധകൻ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,’സിബിൻ ആര്യയുടെ (സീസൺ 2) സുഹൃത്ത് ആണ്.സ്റ്റാർ മ്യൂസിക് പ്രോഗ്രാം ഇവർ ഒന്നിച്ചു ഉണ്ടായിരുന്നു. ആര്യ പലവട്ടം സിബിനോട് പറഞ്ഞിട്ടുണ്ട് ബിഗ്ബോസിൽ പോകരുത് എന്ന് ചില മീഡിയസിൽ കണ്ടിരുന്നു. മിക്കവാറു ആര്യയുടെ ഉപദേശം, അനുഭവങ്ങൾ തന്നെ ആയിരിക്കും സിബിനെ മാനസികമായി തളർത്തി ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്.
സീസൺ 2 എപ്പിസോഡിൽ ആര്യയുടെ നെഗറ്റീവ്സ് ആയിരുന്നു കുടുതലും കാണിച്ചത്. ആര്യക്കും ഫ്രണ്ട്സിനും പുറത്ത് വില്ലത്തി പരിവേഷം ആയിരുന്നു.ലാലേട്ടൻ മിക്ക വീക്കെന്റിലും അവരെ ഫയറിങ് ആയിരുന്നു.ജാസ്മിൻ, നോറയെ തലോടി തന്നെ മാത്രം ലാലേട്ടൻ ഇടിച്ചു താഴ്ത്തിയപ്പോൾ സിബിന് ആര്യയുടെ വാക്കുകൾ ഓർമ വന്നു കാണും. ആര്യയുടെ പോലെ തന്റെയും നെഗറ്റീവ് മാത്രമാണ് പുറത്തു പോകുന്നത് എന്നു സിബിനു സംശയം തോന്നിയിട്ടുണ്ടവും.