Film News

എന്റെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക; ഇന്ത്യയിലെ ആദ്യ ട്രാന്‍സ് മാന്‍ പ്രഗ്‌നന്‍സിയെ കുറിച്ച് സിയ

തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ് അഭിനേത്രിയും നര്‍ത്തകിയുമായ സിയ ഇപ്പോള്‍ പങ്കിട്ടത്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് മാന്‍ പ്രഗ്‌നന്‍സിയെ കുറിച്ചാണ് സിയ പറഞ്ഞത്.

- Advertisement -


ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാന്‍ അറിഞ്ഞു വളര്‍ന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം ‘ അമ്മ. ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മമത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം. ഞാന്‍ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങള്‍ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാള്‍ക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതീക്ഷ.

എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്നു. കുറഞ്ഞ ദിനങ്ങള്‍ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നല്‍കണേ നാഥാ.

എന്റെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക. പിറന്ന ശരീരത്താല്‍ ജീവിക്കാന്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോള്‍ അവന്റെ ശരീരത്തെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മാറ്റുവാന്‍ ആരംഭിച്ചു. ഹോര്‍മോണ്‍ തെറാപ്പികളും ബ്രസ്റ്റ് റിമൂവല്‍ സര്‍ജറിയും. കാലം ഞങ്ങളെ ഒരുമിപ്പിച്ചു. മൂന്ന് വര്‍ഷമാകുന്നു.

അമ്മ എന്ന എന്നിലെ സ്വപ്നം പോലെ അച്ഛന്‍ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂര്‍ണ്ണ സമ്മതത്താല്‍ ഇന്ന് 8 മാസം പ്രായമുള്ള ജീവന്‍ തന്റെ ഉദരത്തില്‍ ചലിക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ ഞങ്ങളെടുത്ത തീരുമാനങ്ങള്‍ പിന്തുണച്ചു. ഞങ്ങള്‍ അറിഞ്ഞതില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മാന്‍ പ്ര?ഗ്‌നന്‍സി. ഒറ്റപ്പെട്ട ജീവിതത്തില്‍ കൊച്ചു കുടുംബമാകുന്ന ഞങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയോടെ കൂടെ നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങള്‍ക്കും ഡോക്ടര്‍ക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിക്കുന്ന എല്ലാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നുമായിരുന്നു സിയ കുറിച്ചത്.

 

Anusha

Recent Posts

വില്ലന്റെ വീട്ടിൽ കയറി അവിടുത്തെ പെണ്ണുങ്ങളെ നോക്കി അത്തരത്തിൽ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതൊക്കെ ചെയ്തു വയ്ക്കുന്ന വിജയ് ദേവരകൊണ്ടയുടെ തൊലിക്കട്ടി അപാരം തന്നെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് താരമാണ് ഇദ്ദേഹം എങ്കിലും കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…

37 seconds ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

16 mins ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

34 mins ago

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല, ഭർത്താവും മകനും അറിഞ്ഞാൽ എന്തു വിചാരിക്കും? സംഘാടകർക്കെതിരെ നവ്യാനായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിൽ…

47 mins ago

ആ കാര്യം ഇന്നാണ് ചേച്ചി അറിയുന്നത് എന്നു പറഞ്ഞപ്പോൾ ഞാൻ ശ്രീനിയേട്ടനെ അത്ഭുതത്തോടെ നോക്കി, അപ്പോഴും ശ്രീനിയേട്ടൻ ഉറക്കി ചിരിച്ചു – ശ്രീനിവാസന്റെ ഭാര്യ അറിയാതിരുന്ന ആ രഹസ്യം വർഷങ്ങൾക്കുശേഷം അറിയിച്ചു ഭാഗ്യലക്ഷ്മി

അസുഖമായി വയ്യാതെ കിടക്കുന്ന ശ്രീനിവാസിനെയും കുടുംബത്തെയും സന്ദർശിച്ചിരിക്കുകയാണ് ഇപ്പോൾ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മി. കരിയറിന്റെ ആദ്യകാലം മുതൽ…

1 hour ago

കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള തർക്കം – നിലപാട് പ്രഖ്യാപിച്ച് ജോയ് മാത്യു

ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തടക്കം. ബസ്…

1 hour ago