Film News

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല, ഭർത്താവും മകനും അറിഞ്ഞാൽ എന്തു വിചാരിക്കും? സംഘാടകർക്കെതിരെ നവ്യാനായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിൽ ഇവരെക്കുറിച്ച് തെറ്റായ വിവരങ്ങൾ ആയിരുന്നു രേഖപ്പെടുത്തിയത്. പരിപാടിക്ക് വേണ്ടി പുറത്തിറക്കിയ ബുക്ക്ലെറ്റിൽ ആയിരുന്നു തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയത്. താരം പിന്നീട് ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

- Advertisement -

വളരെ സൗമ്യമായ രീതിയിൽ ആയിരുന്നു താരം ഇതുമായി പ്രതികരിച്ചത്. താരത്തിന് രണ്ടു മക്കൾ ഉണ്ട് എന്ന തരത്തിൽ ആയിരുന്നു ബുക്ക്‌ലെറ്റിലെ വിവരം. എന്നാൽ തനിക്ക് രണ്ടു മക്കൾ ഇല്ല എന്നും ഇത് മകനോ കുടുംബമോ അറിഞ്ഞാൽ അവർ എന്തു വിചാരിക്കും എന്നുമാണ് താരം തമാശ കലർന്ന വാക്കുകളിൽ ചോദിക്കുന്നത്.

“എനിക്ക് ഒരു ചെറിയ പരിഭവം പറയാനുണ്ട്. നിങ്ങൾ വിതരണം ചെയ്ത ഒരു ബുക്ക് ലെറ്റ് ഞാൻ ഇവിടെ കണ്ടു. അതിൽ എഴുതിയിരിക്കുന്നത് എനിക്ക് രണ്ടു മക്കൾ ഉണ്ട് എന്നാണ്. ഇത് കണ്ടാൽ എന്റെ കുടുംബവും മകനും എന്തു വിചാരിക്കും? എനിക്ക് യാമിക എന്ന പേരിൽ ഒരു മകൾ ഉണ്ട് എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. എന്നെപ്പറ്റി അറിയാത്തവർ എനിക്ക് അങ്ങനെ ഒരു മകൾ ഉണ്ട് എന്നല്ലേ മനസ്സിലാക്കുക? കുറച്ചുപേർക്ക് അല്ലേ എന്നെ കുറിച്ചുള്ള സത്യം അറിയുകയുള്ളൂ?” – താരം ചോദിക്കുന്നു.

“ദയവുചെയ്ത് ഇതുപോലെയുള്ള കാര്യങ്ങൾ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയിൽ നിന്നും എല്ലാ വിവരങ്ങളും ഇപ്പോൾ ലഭിക്കുമല്ലോ. ഗസ്റ്റുകളെ വിളിക്കുമ്പോൾ അവരെക്കുറിച്ച് കൃത്യമായ കാര്യങ്ങൾ തന്നെ നിങ്ങൾ എഴുതണം. പിന്നെ സന്തോഷമുള്ള ഒരു കാര്യം കൂടിയുണ്ട്. ഞാൻ അഭിനയിക്കാത്ത ചില സിനിമകൾ കൂടി ലിസ്റ്റിൽ എഴുതിയിട്ടുണ്ട്. അത് ഞാൻ നല്ല സ്പിരിറ്റിൽ എടുക്കും. പക്ഷേ എനിക്ക് ഇല്ലാത്ത കുട്ടിയുടെ കാര്യത്തിൽ അവകാശം എടുക്കാൻ പറ്റില്ല. എന്നിരുന്നാലും എന്നെ ഈ പരിപാടിയിൽ വിളിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്” – നവ്യ നായർ പറയുന്നു.

Athul

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

4 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

29 mins ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

2 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

2 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 hours ago