ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ നമുക്ക് സുപരിചിതയായ നടിയാണ് ശ്വേതാ മേനോൻ. അതുപോലെ തന്നെ ഉറച്ച നിലപാടുകളും ശക്തമായ തുറന്ന് പറച്ചിലുമൊക്കെ ശ്വേതയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുന്നു. ഇപ്പൊ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ തിരക്കുള്ള ആളാണ് ശ്വേത. ഇപ്പൊ സൂര്യ ടിവിയിൽ സൂര്യ ‘ജോഡി നമ്ബര്‍ വൺ എന്ന പരിപാടിയിൽ ജഡ്ജാണ്.
ശ്വേതാ ഇപ്പോൾ കുടുബ സമേതം വളരെ സന്തോഷകരമായ ജീവിതം നയിച്ചു വരികയാണ് താരത്തിന് ഒരു മകൾ ഉണ്ട്. തന്റെ ലോക്ക് ഡൌൺ അനുഭവം ആരാധകർക്കായി പങ്ക് വെക്കുകയാണ് താരം. ബിഗ് ബോസ് വണ്ണിൽ മത്സരാർത്ഥി ആയിരുന്നു ശ്വേത.. ശ്വേതയുടെ വാക്കുകളിലേക്ക്..
ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍. കുടുംബാംഗങ്ങളോട് പഴയ കഥകള്‍ പറഞ്ഞിരിക്കുന്നതും, മകളുടെ കളിചിരികളാസ്വദിക്കുന്നതും വലിയ സന്തോഷങ്ങളാണ്. അവള് സാമാന്യം പക്വതയുള്ളൊരു കുട്ടിയാണ്. അതുകൊണ്ട് എന്റെ ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാണ്.
ഷൂട്ടും സഹപ്രവര്‍ത്തകരും സ്റ്റുഡിയോയും, സൂര്യ ‘ജോഡി നമ്ബര്‍ വണ്ണു’മെല്ലാം മിസ് ചെയ്യുന്നുണ്ട്. പക്ഷേ അതില്‍ വിഷമിച്ചിട്ട് കാര്യമില്ലല്ലോ..!. ലോകത്തിന് വേണ്ടി നമുക്കിപ്പോള്‍ ചെയ്യാനാകുന്ന ഏറ്റവും വലിയ കാര്യം, സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നതനുസരിച്ച് വീട്ടിലിരിക്കുക എന്നതാണ്. ഇപ്പോള്‍ വീട്ടിലിരുന്നാല്‍ വൈകാതെ പുറത്തിറങ്ങാം.
“ജീവിതത്തില്‍ മുമ്ബും ഞാന്‍ ലോക്ക്ഡൗണ്‍ അനുഭവിച്ചിട്ടുണ്ട്. ബിഗ്ബോസിന്റെ ആദ്യ സീസണില്‍ 35 ദിവസമാണ് പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്. അതൊക്കെ വച്ചു നോക്കുമ്ബോള്‍ ഇതൊക്കെയെന്ത്?