അടുത്തിടെ റിലീസ് ചെയ്ത ചിത്രമാണ് മധുരം. ജൂൺ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ ഒരുക്കിയ ചിത്രമായിരുന്നു ഇത്. ജോർജ് ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തിയത് ശ്രുതി രാമചന്ദ്രനായിരുന്നു. വീട്ടുകാർ അറിയാതെ ബിരിയാണി കഴിക്കാൻ കുഞ്ഞിക്കയുടെ കടയിൽ ഒളിച്ചും പാത്തും വന്നിരുന്ന ഒരു ഗുജറാത്തി സുന്ദരിയുടെ വേഷമായിരുന്നു ശ്രുതി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. നടിയുടെ ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. വളരെ കുറച്ചു സിനിമകളിലൂടെ മികച്ച അഭിനേത്രി എന്ന പേര് നേടിയെടുത്ത താരമാണ് ശ്രുതി.
എന്നാൽ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കാൾ എല്ലാം മികച്ച സ്വീകാര്യത ആണ് മധുരം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ലഭിക്കുന്നത് എന്നാണ് ഷൂട്ടിംഗ് അറിയുന്നത്. ഇതുവരെ ചെയ്ത സിനിമകളെല്ലാം കൂട്ടി വെച്ചാലും ഈ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം അതിനേക്കാൾ മുകളിലാണ് എന്നാണ് താരം പറയുന്നത്. ഇത്രയും താൻ പ്രതീക്ഷിച്ചില്ല എന്നും നടി കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകളാണ് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം താരം ഈ ചിത്രത്തിൽ ഒരുപാട് ബിരിയാണി കഴിക്കുന്ന സീനുണ്ട്. ഇപ്പോൾ ഈ സീൻ ചിത്രീകരിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.
“ചിക്കൻ ബിരിയാണി എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ കുറെ കാലം ജീവിച്ചത് ചെന്നൈയിലായിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ ബിരിയാണി ആണ് എനിക്ക് കൂടുതൽ ഇഷ്ടം. മധുരം സിനിമയുടെ സെറ്റിൽ നിന്നും ഞാൻ ബിരിയാണി കഴിച്ചു മടുത്തു പോയി. 10 ദിവസം ആയിരുന്നു ഈ സീനുകളുടെ ഷൂട്ടിംഗ് നീണ്ടുനിന്നത്. എത്ര ബിരിയാണി കഴിച്ചു എന്ന് ഒരു കണക്കുമില്ല. രാവിലെ ഏഴര മണിക്ക് ബിരിയാണി തിന്നാൻ തുടങ്ങും. ആദ്യത്തെ രണ്ടുദിവസം വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ മൂന്നാമത്തെ ദിവസം മുതൽ മടുത്തു തുടങ്ങി. ഞാൻ ഒരു ആയുർവേദ ഡയറ്റ് ഒക്കെ ഫോളോ ചെയ്തിരുന്നു” – താരം പറയുന്നു.
“ആയുർവേദ ഡയറ്റ് ഒക്കെ ഫോളോ ചെയ്തതു കൊണ്ട് ആ ശരീരത്തിലേക്ക് ദിവസവും ചിക്കൻ ബിരിയാണി കയറി തുടങ്ങിയപ്പോൾ അത് വയറിന് അഡ്ജസ്റ്റ് ചെയ്യുവാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ചിക്കൻ ബിരിയാണി ഒക്കെ അടിപൊളി ആയിരുന്നു. ജോജു ചേട്ടൻറെ പ്രൊഡക്ഷനിൽ നല്ല ഭക്ഷണം ആയിരിക്കും എന്ന് എല്ലാവരും പറഞ്ഞിരുന്നു. കുറേ തരം ഭക്ഷണം ഉണ്ടായിരുന്നു. പക്ഷേ എല്ലാംകൂടി കഴിക്കാൻ പറ്റിയില്ല. ഉച്ചഭക്ഷണത്തിന് സമയമാകുമ്പോൾ തന്നെ വയറ് നിറഞ്ഞിട്ടുണ്ടാകും” – നടി കൂട്ടിച്ചേർത്തു. ഇങ്ങനെ കഴിച്ചാൽ കൊളസ്ട്രോൾ വരില്ലെ എന്നാണ് പ്രേക്ഷകർ ഇപ്പോൾ സ്നേഹപൂർവ്വം ചോദിക്കുന്നത്. എന്തായാലും നടിയുടെ കഥാപാത്രം പോലെ തന്നെ സിനിമയും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.