
സമീപകാലത്ത് മലയാള സിനിമ മേഖലയില്‍ ചര്‍ച്ചയായി നില്‍ക്കുന്ന വിഷയമാണ് സിനിമയിലെ ലഹരി ഉപയോഗം. ശ്രീനാഥ് ഭാസി ഷെയിന്‍ നിഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് വിഷയം വീണ്ടും സജീവമായത്.
വിഷയത്തില്‍ സിനിമ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് എത്തുന്നത്. സിനിമയില്‍ ലഹരി ഉണ്ടെന്ന് ചില വിഭാഗവും ഇല്ലെന്ന് ചില വിഭാഗവും പറയുന്നു.
ഈ അവസരത്തില്‍ ഇക്കാര്യത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ‘ഈ ഡ്രഡ്‌സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ. ആണോ? ആണോടാ..
സിനിമാക്കാര്‍ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആള്‍ക്കാരോട് നിങ്ങള്‍ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കള്‍ ചോദിക്കണം’, എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.
ലൈവ് എന്ന സിനിമയുടെ പ്രിമിയര്‍ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈന്‍. അതേസമയം വികെ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൈവ്. മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
എസ്. സുരേഷ്ബാബു രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും. മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമന്‍ എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്.
ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ് ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് കല എന്നിവരും മലയാളികള്‍ക്ക് സുപരിചിതരാണ്