Film News

ചിത്രങ്ങള്‍ വിജയിക്കുമ്പോഴുള്ള അഹങ്കാരം; മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

ഇന്റര്‍വ്യൂകളിലെ സംസാരംകൊണ്ടും പെരുമാറ്റ രീതികള്‍ കൊണ്ടും ഏറെ പഴികേള്‍ക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. നടന്റെ വിഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പെരുമാറ്റം മോശമാണെന്ന് സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍. അതില്‍ നടന്‍ മാപ്പ് പറയുകയും ചെയ്തു. തല്ലുമാല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലുലുമാളില്‍ എത്തിയപ്പോഴാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

- Advertisement -

തന്റെ ചിത്രങ്ങള്‍ വിജയിക്കുമ്പോഴുള്ള അഹങ്കാരംകൊണ്ടാണ് ഇത്തരത്തില്‍ മോശം പെരുമാറ്റമെന്ന് ഷൈന്‍ പറഞ്ഞു. താന്‍ അഭിനയിച്ച കുറുപ്പ്, ഭീഷ്മപര്‍വ്വം തുടങ്ങിയ ചിത്രങ്ങള്‍ നിരവധി പ്രേക്ഷകര്‍ കണ്ടു. അതിന്റെ പുറത്തുണ്ടായ അഹങ്കാരമാണ് തന്റെ മോശം പെരുമാറ്റത്തിന് കാരണം. അതിനെല്ലാം മാപ്പ് പറയുകയാണെന്നും ഷൈന്‍ പറഞ്ഞു.

ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെയെന്നും എല്ലാവരും പൊറുക്കണമെന്നും ഷൈന്‍ പറഞ്ഞു. എനര്‍ജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനര്‍ജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകള്‍ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈന്‍ പറയുന്നു.

അതേസമയം തല്ലുമാലയുടെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഓഗസ്റ്റ് 12നാണ് തല്ലുമാല തീയറ്ററില്‍ എത്തുന്നത്. ടൊവിനോയ്ക്കും ഷൈനിനുമൊപ്പം ലുക്മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഖാലിദ് റഹ്‌മാനാമ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

 

Rathi VK

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

55 mins ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

1 hour ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

1 hour ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

2 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

2 hours ago