Film News

വൈറസ് ചിത്രത്തിലെ രേവതിയെപ്പോലെ മീറ്റിങ്ങിലൊക്കെ മിണ്ടാതെയിരിക്കുന്ന മന്ത്രിയല്ല ഞാന്‍ ; ശൈലജ ടീച്ചര്‍ പറയുന്നു

മലയാള സിനിമയിൽ ഏറെ ശ്രേധിക്കപെട്ട സിനിമയായിരുന്നു വൈറസ്. സമകാലിക വിഷയം കൈകാര്യം ചെയ്ത സിനിമ സാമ്പത്തികമായി വിജയിച്ചില്ലങ്കിലും മികച്ച അഭിപ്രയം സ്വന്തമാക്കിയിരുന്നു. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു.

- Advertisement -

ഇപ്പോഴിതാ സിനിമയില്‍ പെരുമാറിയതു പോലെയല്ല താന്‍ യഥാര്‍ഥ ജീവിതത്തില്‍ നിപ്പയെ നേരിട്ടതെന്ന് പറയുകയാണ് ശൈലജ ടീച്ചര്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശൈലജ ടീച്ചര്‍ കാര്യം പറഞ്ഞത്. മീറ്റിങ്ങിലൊക്കെ മിണ്ടാതെയിരുന്ന ആളല്ല താനെന്നും ഇക്കാര്യം സിനിമ കണ്ട ശേഷം ആഷിക്കിനോട് പറയുകയും ചെയ്തെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

 

വൈറസ് സിനിമയെക്കുറിച്ച്‌ എനിക്ക് ചില വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കാരണം മീറ്റിങ്ങുകളിലൊക്കെ അനങ്ങാതിരുന്ന മിണ്ടാതിരുന്ന ആളല്ല ഞാന്‍. ഇക്കാര്യം ആഷിക്കിനോട് പറയുകയും ചെയ്തു. അങ്ങനെയൊരു മീറ്റിങ്ങില്‍ ഇനിയെന്താ ചെയ്യേണ്ടത് എന്നു പറഞ്ഞ് നിസംഗയായി ഇരുന്നിട്ടുള്ള ആളല്ല ഞാനെന്നും ആ കഥാപാത്രത്തിന് എന്റെ ഛായ ഉള്ളതുകൊണ്ടാണ് വിളിച്ചതെന്നും ആഷിക്കിനോട് പറഞ്ഞു. അപ്പോള്‍ ആഷിക്ക് പറഞ്ഞത്, ‘മാഡം ഞങ്ങള്‍ അതില്‍ കൂടുതല്‍ എടുത്തത് വൈകാരിക തലമാണ്, മറ്റേത് സയന്റിഫിക് തലവും എന്നാണ്. മന്ത്രിയെ സംബന്ധിച്ചടത്തോളം വൈകാരിക തലമില്ല. പക്ഷേ സിനിമയില്‍ അതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.’ ശൈലജ ടീച്ചര്‍ പറഞ്ഞു.

Athul

Recent Posts

എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ,പൊട്ടിക്കരഞ്ഞ് ജാസ്മിൻ.നാണം കെട്ട കണ്ടന്റെന്ന് ഗബ്രി

മലയാളി ബിഗ്ബോസ് ആരാധകർ എല്ലാവരും വലിയ രീതിയിൽ ചർച്ച ചെയ്യുന്നത് ജാസ്മിൻ ഗബ്രി വിഷയമാണ്.കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂം…

18 mins ago

53 കാരിയായ രേഖ ഗര്‍ഭിണിയായോ?ചിത്രങ്ങൾ വൈറൽ.വസ്തുത എന്താണ്?

മലയാളികൾക്ക് സുപരിചിതമായ താരമാണ് രേഖ.ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം.1996 ലായിരുന്നു രേഖയുടെ വിവാഹം. ഹാരിസ് ആണ് രേഖയുടെ ഭര്‍ത്താവ്.…

45 mins ago

സ്വത്ത് തർക്കത്തെ തുടർന്ന് മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ്റെ മർദനമേറ്റ അച്ഛൻ മരിച്ചു.മകൻ സന്തോഷിൻ്റെ മർദ്ദനമേറ്റ് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 18നാണ് കുളന്തൈവേലു മരിച്ചത്.അന്വേഷണത്തിനിടെ…

1 hour ago

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു.അങ്ങനൊരു സംഭവം ഉണ്ടായില്ലെന്ന് ഡ്രൈവർ.മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ വന്നിരിക്കുകയാണ്.ഇതിൽ കെഎസ്ആർടിസി ബസിന് കുറുകെ…

2 hours ago

ഒരു റൂമിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതെ ഒന്നര വർഷത്തോളം ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്…ഫാമിലി പോലും കൂടെ ഇല്ലാതിരുന്നപ്പോൾ ജെ ആയിരുന്നു ഉണ്ടായിരുന്നത്

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് ബിഗ്ബോസ് മത്സരാർഥി കൂടിയായ നോറയോട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ആറിന്റെ…

2 hours ago