കിങ് ഖാന് ഷാരൂഖ് ഖാന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജവാന്. തമിഴ് സംവിധായകന് ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
വന്‍ സ്വീകാര്യതയാണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന നയന്‍താരയ്ക്കും സുഹൃത്ത് അറ്റ്ലിക്കും കിംഗ് ഖാനും അഭിനന്ദനങ്ങളറിയിച്ച് സംവിധായകന് വിഘ്നേഷ് ശിവനും രംഗത്ത് എത്തിയിരുന്നു.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വിഘ്നേഷ് ശിവന് ആശംസകള്‍ അറിയിച്ച് എത്തിയത്. ഇപ്പോഴിത വിഘ്നേഷിന്റെ ആശംസക്ക് ഷാരൂഖ് ഖാന് നല്കിയ ഒരു രസകരമായ മുന്നറിയിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടുന്നത്.
താങ്കളുടെ എല്ലാ സ്നേഹനത്തിനും വളരെ നന്ദി. നയന്‍താര ഒരു വിസ്മയമാണ്! നിങ്ങളെ അത് പ്രത്യേകം അറിയിക്കേണ്ടതില്ല എന്നറിയാം. ഭര്‍ത്താവെ താങ്കള്‍… സൂക്ഷിക്കുക, നയന്‍സ് കുറച്ചധികം അടിതടകളും ചവിട്ടും പഠിച്ചിട്ടുണ്ട് ഷാറൂഖ് തമാശരൂപത്തില്‍ ട്വിറ്റ് ചെയ്തു.
@VigneshShivN thank u for all the love. #Nayanthara is awesome…but oh who am I telling this…you toh already know!!! But Hubby, beware, she has now learnt some major kicks & punches!! pic.twitter.com/5aMZ8rzReN
— Shah Rukh Khan (@iamsrk) July 12, 2023
ട്വീറ്റില്‍ വിഘ്നേഷിനെയും നയന്‍താരയുടെ പേരും ഷാരൂഖ് മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. അതേസമയം രാജാവിനൊപ്പമുള്ള സ്വപ്ന അരങ്ങേറ്റത്തിന് ആശംസകള്‍ എന്നായിരുന്നു, വിഘ്നേഷ് കുറിച്ചത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകന്റെ പ്രതികരണം. രണ്ട് ദിവസം കൊണ്ട് 57 മില്യണ്‍ വ്യൂസാണ് യൂട്യൂബില്‍ ജവാന് ടീസറിന് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.