Kerala News

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതെ സമയം 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.

- Advertisement -

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോൺ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല.ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട്, പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മകൾ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Anusha

Recent Posts

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

1 hour ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

4 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

6 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

6 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

8 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

19 hours ago