ബിഗ് സ്ക്രീനിൽ ആയാലും മിനി സ്ക്രീനിൽ ആയാലും പ്രേക്ഷക ഹൃദയങ്ങൾ ഒരു പോലെ കവർന്ന താരമാണ് ശരണ്യ. നിരവധി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. താരത്തിനെ കൂടുതൽ പരിചയമുള്ളത് മിനി സ്ക്രീൻ പ്രേക്ഷകർക്ക് ആണ് എന്ന് നിസംശയം പറയാം. കേന്ദ്ര കഥാപാത്രമായി ഒട്ടനവധി പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട് ശരണ്യ. പിന്നീട് താരം അത്ര സജീവമല്ലാതെ ആയി.
താരത്തിന് ക്യാൻസർ രോഗം ബാധിക്കുകയായിരുന്നു. കടുത്ത പ്രതിസന്ധിയിലൂടെയാണ് താരം കടന്നു പോയത്. 6 തവണയോളം ശരണ്യയ്ക്ക് ട്യൂമറിൻ്റെ ഓപ്പറേഷന് വിധേയയാകേണ്ടി വന്നു. അങ്ങനെയാണ് താരം അഭിനയ മേഖലകളിൽ നിന്ന് സജീവമല്ലാതെ ആകുന്നത്. ശരണ്യയുടെ അമ്മയാണ് താരത്തെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾ പങ്കു വയ്ക്കാറുള്ളത്. ഇപ്പോൾ അമ്മയുടെ പുതിയ ഒരു വീഡിയോ സന്ദേശം എത്തിയിരിക്കുകയാണ്.
ട്യൂമർ അതിവേഗം വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മകൾ കടുത്ത പരീക്ഷണങ്ങളാണ് നേരിടുന്നത്. ഇപ്പോൾ കടുത്ത വേദന നൽകിക്കൊണ്ട് ട്യൂമർ നട്ടെല്ലിൻ്റെ ഭാഗത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. റേഡിയേഷൻ കഴിയുന്നത് മേയ് മാസത്തിലാണ്. അതെല്ലാം ഒരു ഭാഗ്യ പരീക്ഷണം മാത്രം. ഇനി എല്ലാം ദൈവത്തിൻറെ കയ്യിൽ. തിരിച്ചു വരവിൻ്റെ സൂചന ഒരു ഘട്ടത്തിൽ നൽകിയതാണ്. പക്ഷേ വീണ്ടും പഴയ അവസ്ഥയിൽ. ശരണ്യയുടെ അമ്മ പറഞ്ഞു.
ഇതിനിടയിൽ അവളെ സ്വീകരിക്കാൻ മനസ്സു കാട്ടിയ ബിനുവിനോടും കുടുംബത്തോടും നന്ദിയും പറഞ്ഞു ശരണ്യയുടെ അമ്മ. അസുഖകാരി ആണെന്നറിഞ്ഞിട്ടും അവളെ സ്വീകരിക്കാൻ മനസ്സു കാട്ടിയ അവരോട് നന്ദിയുണ്ട്. ചില യൂടൂബ് ചാനലുകൾ ഒക്കെ പറയുന്നത് പോലെ തേച്ചിട്ട് പോയി എന്നൊന്നും ഞങ്ങൾ പറയില്ല. ജീവിതം അങ്ങനെയാണ്. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന ആരെയും മറക്കില്ല. വീട് എന്ന സ്വപ്നത്തിന് കൂടെ നിന്ന് സീമ ജി നായരെ പ്രത്യേകിച്ചും. സഹായം എന്തെങ്കിലും ചോദിക്കും എന്ന് കരുതി ആകണം സ്വന്തം എന്ന് കരുതിയ പലരും വിളിച്ചാൽ ഫോൺ എടുക്കാറില്ല. അവർ പറഞ്ഞു.