ഒരു കാലത്ത് മലയാള ചിത്രത്തില്‍ തിളങ്ങി നിന്ന നടിയാണ് ശാന്തികൃഷ്ണ. 1980 കളില്‍ മലയാളം, തമിഴ് ഭാഷാചിത്രങ്ങളില്‍ സജീവമായിരുന്ന ഈ താരം . ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ ചെറുപ്പം മുതലേ അഭ്യസിച്ചിരുന്നു ശാന്തി . ശാന്തികൃഷ്ണ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. അത് താരം സ്വീകരിക്കുകയും ചെയ്തു. 1976ല്‍ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും, 1981ല്‍ ശ്രീ ഭരതന് സംവിധാനം ചെയ്ത ‘നിദ്ര’ യില്‍ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായ ഒരു പെണ്‍കുട്ടിയായി അഭിനയിച്ച വേഷമാണ് നടിയുടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ അര്‍ഹമായ അംഗീകാരം കിട്ടാതെപോയ ഒരു ചിത്രമായിരുന്നു നിദ്ര.
അഭിനയരംഗത്തു തിളങ്ങി നിന്ന സമയത്താണ് നടന് ശ്രീനാഥുമായുള്ള ശാന്തിയുടെ പ്രണയവിവാഹം. 1984 സെപ്റ്റംബറില്‍ ആണ് ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹശേഷം അഞ്ചു വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നു, ഇതിനിടെ ധാരാളം നൃത്തപരിപാടികളില്‍ പങ്കെടുത്തിരുന്നു താരം.
1995ല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ശ്രീനാഥും ശാന്തിയും വിവാഹമോചിതരായി. പിന്നീട് ശാന്തി കൃഷ്ണ രാജീവ് ഗാന്ധി ഇന്സ്റ്റിറ്റൂഷന് സെക്രട്ടറി സദാശിവന് ബജോരെയെ വിവാഹം ചെയ്തു.
അതോടെ സിനിമാ, സീരിയല്‍ രംഗത്തോട് വിട പറഞ്ഞു താരം.
ഇപ്പോള്‍ വിവാഹത്തെ കുറിച്ചാണ് ശാന്തി സംസാരിക്കുന്നത്. എന്റെ പത്തൊമ്പതാമത്തെ വയസ്സില്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു നടന് ശ്രീനാഥുമായുള്ള പ്രണയവിവാഹം . എന്നാല്‍ വൈകിയാണ് എനിക്ക് മനസ്സിലായത് ആ പ്രായത്തില്‍ പക്വതയില്ലാതെ എടുത്ത തീരുമാനമായിരുന്നു അതെന്ന് . പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതവും എന്ന് ഞാന്‍ കരുതി എന്നാല്‍ തെറ്റിപ്പോയി. തെറ്റ് പറയാന്‍ പറ്റില്ല കാരണം പ്രായം അതായിരുന്നു നടി പറയുന്നു. പരസ്പരം ഒരു കാര്യത്തിനും പൊരുത്തങ്ങള്‍ ഇല്ലാതിരിന്നിട്ടും ഞങ്ങളുടെ ബന്ധം 9 വര്‍ഷത്തോളം നീണ്ടുനിന്നു.
വിവാഹമോചനത്തിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് സദാശിവനെ വിവാഹം കഴിച്ചത്. എന്നാല്‍ 18 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഞങ്ങള്‍ വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട് , അതിനാല്‍ തന്നെ ഈ വിവാഹമോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നു എന്നും ശാന്തി പറയുന്നു . ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ എടുത്ത തീരുമാനം അവരെ ബാധിക്കുമോ എന്നുള്ള ചിന്തകള്‍ കാരണം ആ സമയത്തൊക്കെ ഞാന്‍ ഒരു റോബോട്ടിനെ പോലെയായിരുന്നു , സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെ സഹായത്തോടെയാണ് ഇതില്‍നിന്നെല്ലാം രക്ഷപ്പെട്ടതെന്നും ശാന്തി പറയുന്നു.