മിനി സ്ക്രീനിലൂടെ ബാലതാരമായി എത്തി, ടെലിവിഷന്‍ പ്രേമികള്‍ക്ക് ഇടയില്‍ വലിയ ആരാധകവൃന്ദം ഉണ്ടാക്കി എടുത്ത താരമാണ് ശാലിന് സോയ. ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന് നിരവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിരുന്നു.
അഭിനയം കൂടാതെ സംവിധായികയായും ശാലിന് തന്റെ കഴിവ് തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന് ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ അങ്ങിങ്ങായി ഞാൻ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാർത്തകൾ കണ്ടു. പലരും നേരിട്ടും ചോദിച്ചു തുടങ്ങി. എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വിശ്വസിക്കരുത് ഞാൻ സിംഗിൾ പ്രൊ മാക്സ് ആണ് !
— Shaalin Zoya (@shaalinofficial) July 6, 2023
ശാലിന് സോയ കമ്മിറ്റഡ് ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ വന്നിരുന്നു. ഈ വാര്‍ത്തയോടാണ് താരം പ്രതികരിക്കുന്നത്.
താന്‍ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കാണുന്നുണ്ട്. അത് വാസ്തവമല്ലെന്ന് ആണ് നടി പറയുന്നത്.
‘സോഷ്യല്‍ മീഡിയയില്‍ അങ്ങിങ്ങായി ഞാന്‍ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു. പലരും നേരിട്ടും ചോദിച്ചു തുടങ്ങി. എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വിശ്വസിക്കരുത് ഞാന്‍ സിംഗിള്‍ പ്രൊ മാക്സ് ആണ്!’, ശാലിന് ട്വിറ്ററില്‍ കുറിച്ചു.
ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന് മല്ലു സിങ്, മാണിക്ക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധന്, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളും ഫീച്ചര്‍ ഫിലിമും താരം സംവിധാനം ചെയ്തിട്ടുണ്ട്.