Film News

കിയാര അദ്വാനി വിവാഹിതയാകുന്നു, വരന്‍ ആരാണെന്ന് അറിയാമോ, വിവാഹം അടുത്ത ഫെബ്രുവരിയില്‍; ബോളിവുഡ് ആരാധകര്‍ കാത്തിരുന്ന വിവാഹ തീയതി സൂചനകള്‍ എത്തി

ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് സിദ്ധാര്‍ത്ഥും കിയാരയും ഇതേവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുമില്ല.

- Advertisement -

ആരാധക ലോകം ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിത ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തുകയാണ്. ഇരുവരും ഉടന്‍ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും 2023 ഫെബ്രുവരി ആദ്യ വാരത്തില്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്, ഫെബ്രുവരി 6 ന് വിവാഹം നടക്കുമെന്നാണ് സൂചന. ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു ചടങ്ങ് നടക്കും, അവരുടെ അടുത്തവരും പ്രിയപ്പെട്ടവരും പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

‘ജയ്സാല്‍മീര്‍ പാലസ് ഹോട്ടലില്‍ വച്ചാണ് വിവാഹം നടക്കുക. അത്യധികം സുരക്ഷയോടെയുള്ള ആഡംബര പരിപാടിയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കരണ്‍ ജോഹര്‍, വരുണ്‍ ധവാന്‍ കത്രീന കൈഫ്, രാകുല്‍ പ്രീത് സിങ് തുടങ്ങി നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

അതേസമയം ഈ സമയം തന്റെ വിവാഹം ഉണ്ടാകുമെന്ന് സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ് വധു എന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നില്ല.
ഇതിനിടയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ ഇരുവരെയും പാപ്പരാസികള്‍ സ്‌പോട്ട് ചെയ്തിരുന്നു. നിലവില്‍ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ദുബായിലാണ്.

Abin Sunny

Recent Posts

ജാസ്മിനും ഗബ്രിയും ഒന്നിച്ചൊരു വേദി!കാമുകനിൽ നിന്നും അക്കൗണ്ട് തിരികെ കിട്ടി.വൈറൽ വീഡിയോ

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ജാസ്മിന്‍ ആദ്യമായി പങ്കെടുത്ത ഒരു പരിപാടി നടന്നത് ഇന്നലെയായിരുന്നു നടന്നത്. അപ്സരയുടെ…

17 mins ago

ആൺ സ്ത്രീയായി മാറി സ്ത്രീകളുടെ ടോയ്ലെറ്റിൽ കയറിയാൽ പ്രശ്നമാണ്.നിയമങ്ങളെല്ലാം ട്രാൻസ്ജെന്റേഴ്സിന് ഫേവറബിളാണ്;അഭിഷേക്

  ബിഗ്ബോസ് ടോപ്പ് ഫൈവിൽ ഇടം പിടിച്ച മത്സരാർത്ഥിയാണ് അഭിഷേക് ശ്രീകുമാർ. അഭിഷേകിന്റെ തുടക്കം ദ്രുത താളത്തിലായിരുന്നു. പിന്നെ പതിഞ്ഞ…

5 hours ago

ആ വിഷയത്തിൽ എനിക്കും തെറ്റുപറ്റി, ഞാനായിരുന്നു ഷെയ്നിനോട് അങ്ങനെ പറഞ്ഞത് – ഉണ്ണി മുകുന്ദൻ ഷെയ്ൻ നിഗം വിഷയത്തിൽ വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. മഹിമ നമ്പ്യാർ…

13 hours ago

ഇനി നിന്നെ മദ്യപിച്ച് കണ്ടാൽ ചെരിപ്പൂരി അടിക്കും – സാക്ഷാൽ രജനികാന്തിനോട് ഇങ്ങനെ പറയാൻ ധൈര്യമുള്ള വ്യക്തിയെ മനസ്സിലായോ? ഇതിനുശേഷം സൂപ്പർസ്റ്റാർ മദ്യപാനം പൂർണമായി ഒഴിവാക്കി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ആണ് ഇദ്ദേഹം.…

14 hours ago

ആദ്യത്തെ ഭർത്താവുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്, ആ കാര്യങ്ങൾ പറഞ്ഞ് പരസ്പരം കളിയാക്കും – ആദ്യത്തെ ഭർത്താവിനെക്കുറിച്ചും ബന്ധം ഒഴിയാനുള്ള കാരണവും വെളിപ്പെടുത്തി ശ്വേതാ മേനോൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്വേതാ മേനോൻ. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിട്ടാണ് താരം മറ്റൊരു വിവാഹം…

14 hours ago

അവളെ പോലെ സ്ട്രോങ്ങ് ആയ ഒരു പെൺകുട്ടിയെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല – പുറത്തിറങ്ങിയ ശേഷം രശ്മിൻ പറയുന്നത് ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസണിൽ കോമണർ ആയി എത്തിയ വ്യക്തിയായിരുന്നു രശ്മിൻ ഭായി. തുടക്കത്തിൽ ധാരാളം പ്രതീക്ഷകൾ ആയിരുന്നു ഇവരെ…

15 hours ago