മലയാളികളുടെ പ്രിയ്യപ്പെട്ട നടമ്മാരുടെ ലിസ്റ്റിൽ ഇന്ന് ഷെയ്ൻ നിഗവും ഉണ്ട്.തോറ്റ് തോറ്റ് വന്നവനാണ് താരമെന്ന് പലവേദികളിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.താരം മുമ്പ് പറഞ്ഞ ഒരു വീഡിയോ ഇപ്പോൾ വൈറലാവുന്നുണ്ട്.’തോറ്റ് കൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള് എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിതരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും. ഇത് സ്നേഹമാണ്.’ ‘നമ്മൾ സംസാരിക്കുമ്പോള് നടക്കുമ്പോൾ അഭിനയിക്കുമ്പോൾ അങ്ങനെ എന്ത് ചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അത് ലോകം കാണും. ഇത് ഒന്നിന്റെയും അവസാനമല്ല… ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്’താരം മുമ്പ് പറഞ്ഞിരുന്നു.
ആ സമയത്ത് പ്രസംഗിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഭംഗിക്കായി പറഞ്ഞതല്ലെന്നും താൻ ജീവിതത്തിൽ പ്രാവർത്തികമാക്കികൊണ്ടിരിക്കുന്നതാണെന്നും പിന്നീട് സ്വന്തം ജീവിതത്തിലൂടെ ഷെയ്ൻ കാണിച്ച് തന്നുകൊണ്ടിരിക്കുന്നു. പിതാവിന് എത്തിപ്പിടിക്കാൻ സാധിക്കാതെ പോയ ഉയരങ്ങൾ കീഴടക്കാനെത്തിയ മകൻ എന്നാണ് ഷെയ്നിനെ വിശേഷിപ്പിച്ച് സിനിമാ പ്രേമികൾ എപ്പോഴും പറയാറുള്ളത്. സിനിമയിൽ വളരാൻ ഷെയ്നിന് പ്രചോദനവും പിതാവ് അബി തന്നെയാണ്. ഇപ്പോഴിതാ ഉപ്പ അബിക്കൊപ്പമുള്ള അപൂർവമായൊരു ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം. റബീഹ് പാറമ്മൽ പകർത്തിയ ചിത്രം പങ്കുവെച്ച് വാപ്പിച്ചി എന്നാണ് ഷെയ്ൻ തലക്കെട്ട് നൽകിയിരിക്കുന്നത്
അതെ സമയം വാപ്പിച്ചിക്ക് വേണ്ടി നീ ഉയരങ്ങളിൽ എത്തണം എന്നാണ് ഏറെയും പേർ ഷെയ്നിനോട് കമന്റുകളിലൂടെ പറഞ്ഞത്. അബീക്കയുടെ മോഹങ്ങൾ പൂവാണിയിക്കാൻ നിനക്ക് കഴിയട്ടെ, അബിക്കയെ കൂടുതൽ മനോഹരമായി ഷെയ്നിലൂടെ കലാലോകം കാണുന്നു… ഉയരങ്ങളിൽ എത്തട്ടെ, കഴിവുണ്ടായിട്ടും ഉയരങ്ങളിൽ എത്തപ്പെടാതെ പോയ ഞങ്ങളുടെ അബീക്കയുടെ മകനാണ് നീ… ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു, ഷെയ്നിന്റെ ഈ വിജയക്കുത്തിപ്പ് കണ്ട് സ്വർഗത്തിലിരുന്ന് വാപ്പയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും എന്നൊക്കെ കമന്റ് വരുന്നുണ്ട്.