ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച, പൃഥ്വിരാജ് – ബിജു മേനോന് ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ പൊലീസുകാരനായി എത്തിയ നടന് ഷാജു ശ്രീധറും ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. വിജയന് സര് ! കോശിയുടെ ഫോണില്‍ തെളിഞ്ഞ ഈ പേര് കണ്ട് ഞെട്ടുന്ന ജോയ് കുട്ടന് പൊലീസിനെ ഗംഭീരമായാണ് ഷാജു അവതരിപ്പിച്ചത്.
എന്നാല്‍ ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത് സിനിമയിൽ ഷാജു മാത്രമല്ല താരം. പൃഥ്വി ചെയ്ത കോശി എന്ന കഥാപാത്രത്തിന്റെ മകളായി എത്തിയ ജാനിയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ജാനി മറ്റാരുമല്ല ഷാജുവിന്റെ ഇളയമകള്‍ നീലാഞ്ജനയാണ് ഈ മിടുക്കി.
നടി ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. മലയാളികൾക്ക് ചാന്ദിനിയെ പരിചയ പെടുത്തണ്ട കാര്യമില്ല ഒരു കാലത്ത് മലയാള സിനിമയുടെ മികച്ച നടിമാരിൽ ഒരാളാരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണ്. മൂത്ത മകള്‍ നന്ദന ഡിഗ്രി വിദ്യാര്‍ഥിനിയാണ്. നാലാം ക്ലാസില്‍ പഠിക്കുകയാണ് നീലാഞ്ജന. അനൂപ് മേനോന് സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിലും നീലാഞ്ജന അഭിനയിച്ചിട്ടുണ്ട്.