സിനിമ താരങ്ങൾ തമ്മിലുള്ള വാശിയും, അസൂയയും, വൈരാഗ്യവും ഒക്കെ സാധാരണ സംഭവങ്ങളാണ്. പല ഭാഷകളിലെ താരങ്ങൾ തമ്മിലും ഇങ്ങനെ ഉണ്ടാവാറുണ്ട്. ബോളിവുഡിൽ ഷാരൂഖ് ഖാനും സൽമാൻ ഖാനും അമീർ ഖാനും തമ്മിലുള്ള സൗഹൃദവും വഴക്കും ഒക്കെ നിരന്തര ചർച്ചാവിഷയങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇവർ അടുത്ത സുഹൃത്തുക്കൾ ആണ്. ഒരിടയ്ക്ക് ഖാൻമാർ തമ്മിൽ കടുത്ത മത്സരം ആയിരുന്നു.
ഇവർ തമ്മിലുള്ള ഭിന്നത ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ നിരന്തരം വാർത്തകളായിരുന്നു. ഷാരൂഖും ആമിറും ഇതിൽ മുൻപന്തിയിൽ തന്നെ നിന്നു. സൽമാൻ ഖാൻ ഒട്ടും പുറകിലല്ല. പരസ്യമായി തന്നെ പല സാഹചര്യങ്ങളിലും ഇവർ തമ്മിൽ കളിയാക്കുകയും മറ്റും ചെയ്തിട്ടുണ്ട്. പണ്ട് വിവാദമായ ചില പ്രസ്താവനകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ഷാരൂഖ് നടത്തിയ പരാമർശം ആയിരുന്നു ഏറെ വിവാദമായത്. രണ്ടായിരത്തി നാലിൽ കോഫി വിത്ത് കരനിൽ ഷാരൂഖും കാജോളും അതിഥികളായി എത്തി.
റാപ്പിഡ് ഫയർ റൗണ്ടിൽ ആമിർഖാൻ ആരാധകരോട് എന്താണ് പറയാനുള്ളത് എന്ന് കരൺ ഷാരൂഖ് ഖാനോട് ചോദിച്ചു. നിങ്ങൾക്ക് മാതൃകയാക്കാൻ നല്ലൊരു താരത്തെ കണ്ടുപിടിച്ചു എന്നായിരുന്നു ഷാരൂഖാൻ മറുപടി നൽകിയത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചു. വീണ്ടും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ അന്ന് ചർച്ചയായി. പിന്നീട് 2008ൽ അമീർഖാൻ നടത്തിയ ഒരു പരാമർശവും ഏറെ വിവാദം ആണ് ഉണ്ടാക്കിയത്. തൻറെ നായയേ ആമിർ ഷാരൂഖ് എന്ന് വിളിച്ചതാണ് പ്രശ്നമായത്. ഒരു ബ്ലോഗിലൂടെയാണ് ഇത് നടന്നത്. താൻ ഒരു മരത്തിനു കീഴിൽ ഇരിക്കുകയാണ്. സമുദ്രത്തിൽ നിന്നും ഏതാണ്ട് 5000 അടി ഉയരത്തിലാണ് ഇത്.
ഷാരൂഖ് എൻറെ കാലു നക്കുകയാണ്. താൻ അവനു ഇടയ്ക്കിടയ്ക്ക് ബിസ്ക്കറ്റ് കൊടുക്കുന്നുണ്ട്. ഇങ്ങനെ ആയിരുന്നു ആമിർ കുറിച്ചത്. ഇതോടെ വീണ്ടും വൻ വിവാദമായി. ഇതിനോട് ഷാരൂഖാൻ പ്രതികരിക്കുകയും ചെയ്തു. തൻറെ മക്കളോട് ആമിർ ഖാനെ ആരാധിക്കരുത് എന്ന് പറയും എന്ന് ഷാരൂഖ് പറഞ്ഞു.