വളരെ രസകരമായി തന്നെ ഒരു കൂട്ടുകുടുംബത്തിന്റെ കഥ ഒരുക്കുന്ന പരമ്പരയാണ് സാന്ത്വനം. സ്ക്രീനില്‍ വന്ന് നിമിഷനേരം കൊണ്ട് പ്രേക്ഷക മനസില്‍ കയറാന്‍ സാന്ത്വനം ടീമിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടി ചിപ്പിയാണ് സീരിയലിലെ കേന്ദ്രകഥാപാത്രം. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
സാന്ത്വനത്തില്‍ മികച്ച അഭിനയമാണ് താരങ്ങളെല്ലാം കാഴ്ച വെക്കുന്നത്. ഇതിലെ അപ്പുവും ഹരിയും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്. കഴിഞ്ഞ ദിവസം ആയിരുന്നു അപ്പുവിന്റെ പിറന്നാള്‍. ഹരി ഇത് ഓര്‍ത്ത് വെക്കും എന്നാണ് അപ്പു കരുതിയത്. എന്നാല്‍ മറന്ന് പോയ ഹരിയെ അഞ്ജലി പിറന്നാള്‍ കാര്യം വിളിച്ച് പറയുയും, പിന്നീട് വീട്ടില്‍ വന്ന് എല്ലാവരും ഇത് ആഘോഷിക്കുകയുമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ വീട്ടുക്കാര് ഒരുക്കിയ സര്‍പ്രൈസ് സമ്മാനം കണ്ട് അപ്പുവും ഞെട്ടിയിരുന്നു. താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണ് ഇതെന്നും അപ്പു പറയുകയുണ്ടായി.
എന്നാല്‍ തന്റെ ഭാര്യയുടെ മുന്നില്‍ കള്ളം ഒളിപ്പിച്ച് വെക്കാതെ ഹരി സത്യാവസ്ഥ എല്ലാം തുറന്നു പറയുകയായിരുന്നു. ഇത് കേട്ടതോടെ അപ്പു പൊട്ടിത്തെറിക്കാന്‍ തുടങ്ങി. അവസാനം അഞ്ജലിക്ക് നേരെയാണ് അപ്പു വാക്കുകള്‍ ഉപയോഗിച്ചത്. ഇത് ഹരിക്കും ഏറെ സംങ്കടം ഉണ്ടാക്കി. തന്റെ ഭാര്യ തന്നെ മനസിലാക്കുന്നില്ല എന്ന ചിന്ത ഹരിയിലും വന്ന് തുടങ്ങി.
ഇപ്പോള്‍ സീരിയിലിന്റെ പ്രെമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ് . അപ്പുവിന്റെ പിറന്നാള്‍ സാന്ത്വനം വീട്ടുക്കാര് ആഘോഷിച്ചതോടെ അഞ്ജലിയുടെ പിറന്നാള്‍ ദിവസം തപ്പി നടക്കുകയാണ് ശിവന്. ഇത് ഭാര്യയോട് ചോദിച്ചപ്പോള്‍ കണ്ട് പിടിക്കാന്‍ ആയിരുന്നു അഞ്ജലി പറഞ്ഞത്. ഇതിനിടെ അഞ്ജലക്ക് നേരെ അപ്പു ദേശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
ഒരു വലിയ വീട്ടില്‍ താമസിച്ച അപ്പു പിന്നീട് ഒരു സാധാരണ കുടുംബത്തിലെ ഹരിയുമായി പ്രണയത്തില്‍ ആവുകയും ഒടുവില്‍ അയാളെ വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാല്‍ സ്വന്തം വീട്ടുക്കാരെ വെറുപ്പിച്ച് കൊണ്ടായിരുന്നു ആ വിവാഹം. ഇപ്പോള്‍ അപ്പുവിന് ഏത് സമയവും പരിഭവം പറച്ചിലാണ്. ഹരിക്ക് പഴയ സ്നേഹം ഇല്ലെന്നാണ് അപ്പുവിന്റെ പരാതി. കഴിഞ്ഞ ദിവസം നടന്ന സംഭവം കൂടി വെച്ച് നോക്കുമ്പോള്‍ ആ പരാതി കൂടാന്‍ സാധ്യത ഏറെയാണ്.