Social Media

മനസ്സില്‍ കുന്നോളം പ്രണയവുമായി കലിപ്പന്റെ കാന്താരി , പുതിയ വീഡിയോ വൈറലാവുന്നു

പ്രേക്ഷകര്‍ ഇത്രയേറെ ഇഷ്ടപ്പെട്ട പരമ്പര വേറെ ഉണ്ടാവില്ല, അത്രക്കും സ്വീകാര്യതയാണ് സ്വന്തനത്തിന് മലയാളികള്‍ കൊടുക്കുന്നത്. ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര കടന്ന് പോവുന്നത്. പ്രണയവും അടിയും പിണക്കവും എല്ലാം ഇതില്‍ വേണ്ടവിധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാലത്ത് സ്‌ക്രീനില്‍ നിറഞ്ഞ് നിന്നിരുന്ന കണ്ണീര്‍ കഥാപാത്ര കഥകള്‍ പൊളിച്ചടക്കി കൊണ്ടായിരുന്നു സ്വന്തനത്തിന്റെ വരവ്.

- Advertisement -

ചിത്രീകരണം വീടുകളില്‍ ഒതുക്കാതെ ഗ്രാമീണ ഭംഗിയും കൂടെ അതേ പാടി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സീരിയലിന് കഴിയുന്നു എന്നത് അണിയപ്രവര്‍ത്തകരുടെ വിജയം തന്നെയാണ്. അഭിനേതാക്കളെ കണ്ടെത്തുന്നതിലും ഇവര്‍ ഒട്ടും പിന്നിലായിരുന്നില്ല. പരമ്പരയിലെ എല്ലാവരും നല്ല അഭിനയം തന്നെയാണ് കാഴ്ച്ചവെക്കുന്നത്. ഒരു കൂട്ടുകുടുംബവും അതിനകത്തുള്ള സ്‌നേഹവും സഹകരണവും കുഞ്ഞു പിണക്കങ്ങളും പരിഭവവും എല്ലാം ആണ് സ്വാന്തനത്തിന്റെ ഉള്ളടക്കം.

ഇപ്പോള്‍ സീരിയലില്‍ പ്രണയ നിമിഷങ്ങളാണ് അരങ്ങേറുന്നത്. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ശിവനും അഞ്ജലിയും ഒന്നിക്കാനുള്ള എല്ലാ സൂചനകളും കാണുന്നുണ്ട്. പരസ്പരം മനസില്‍ ഇഷ്ടം വെച്ച് നടക്കുന്ന ഇവര്‍ അത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ പ്രണയം അറിയിക്കാനുള്ള സാധ്യത ഏറെയാണ്.

യൂത്ത് പോലും ഏറ്റെടുത്ത സീരിയലിന്റെ ഓരോ എപ്പിസോഡ് കാണാനും പ്രേക്ഷകര്‍ക്ക് അല്‍പ്പം ആകാംഷം കൂടുതലാണ്. കഴിഞ്ഞ ദിവസം ശിവനും അഞ്ജലിയും കല്യാണത്തിന് പോവുന്നതും അപകടത്തില്‍പ്പെടുന്നതെല്ലാം കാണിച്ചിരുന്നു. എന്നാല്‍ ഉണ്ടായത് ഒരു അപകടം ആണെങ്കിലും അവിടെയും ശിവന്റെയും അഞ്ജലിയുടെയും സ്‌നേഹം കണ്ണുകളില്‍ കാണാമായിരുന്നു. പരസ്പരം സഹകരണവും സഹായവും ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ ഇവരുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ ഉള്ള അടിയും ഇപ്പോഴുള്ള സ്‌നേഹമെല്ലാം ഉള്‍പ്പെടുത്തിയ വീഡിയോ ആണ് പുറത്ത് വരുന്നത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു സിനിമാ പാട്ടും ഉള്‍പ്പെടുത്തിയാണ് വീഡിയോ നിര്‍മ്മിച്ചത്. ശിവനോട് മനസ്സില്‍ കുന്നോളം പ്രണയവുമായി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ആരാധകരിലേക്ക് എത്തിയത്.

Anusha

Recent Posts

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

25 mins ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

53 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

1 hour ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

2 hours ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago