പ്രേക്ഷകരുടെ സ്വന്തം പരമ്പരയാണ് കുടുംബവിളക്ക്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയും അവളെ ചുറ്റിപറ്റി നടക്കുന ചില സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ ഇരുവൃത്തം. ഇതിലെ കഥാപാത്രങ്ങളെയേല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വില്ലത്തിവേഷത്തില്‍ എത്തിയ ശരണ്യ എന്ന വേദികയുമെല്ലാം നിമിഷന്നേരം കൊണ്ടാണ് പ്രേക്ഷഹൃദയത്തില്‍ ആഴത്തിലിറങ്ങിയത്.
ഇപ്പോള്‍ സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെ വിവാഹമോചനം സംബന്ധിച്ച കാര്യങ്ങളിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സിദ്ധാര്‍ത്ഥ് ഡിവോഴ്സിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സുമത്രിയില് നിന്നും വിവാഹ മോചനം തേടി വേദികയുമായി പുതിയ ജീവിതം ആരംഭിക്കാന്‍ ഇരിക്കുന്ന ഇവര്‍ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി വിവാഹമോചനം അനുവദിച്ചില്ല.
എന്നാല്‍ ശ്രമം കൈവിടാതെ വേദികയും സിദ്ധാര്‍ത്ഥും വീണ്ടും ശ്രമിക്കുന്നു. ഒടുവില്‍ വിവാഹ മോചനത്തിന്റെ കോടതി വിധി വരാന്‍ കാത്തിരിക്കുകയാണ് ഈ കാഥാപാത്രങ്ങള്‍. എന്നാല്‍ വിധി സുമിത്രക്ക് പ്രതികൂലമായി വന്നാല്‍ സുമത്രി ഇനി എങ്ങോട്ട് എന്ന സംശയവും ആരാധകരില്‍ ഉണ്ട്. ആ വീട് വിട്ട് അവര്‍ പോവണ്ടി വരുമോ എന്ന ഭയവും ആരാധകര്‍ക്കിടയില്‍ ഉണ്ട്.
ഇപ്പോഴും ശക്തമായ നിലപാടില്‍ തന്നെയാണ് സുമിത്ര നില്‍ക്കുന്നത്. താന്‍ വിവാഹ മോചനത്തിന് അനുവദിച്ചതിന് പലരും സുമിത്രയെക്കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്നേ വേണ്ടാത്ത ഒരാളുടെ കൂടെ ജീവിക്കേണ്ട കാര്യമില്ലെന്നാണ് സുമിത്ര വ്യക്തമാക്കുന്നത്.
വിവാഹ മോചനവും, സിദ്ധാര്‍ത്ഥിന്റെ വേദികയുമൊത്തുള്ള പുതിയ ജീവിതം ഇതിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ കടന്ന് പോവുന്നത്. പരമ്പരയില്‍ മക്കളില്‍ ചിലര്‍ സുമത്രിയെ അനൂകൂലിച്ച് നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ നിന്നും അമ്മയെ തെറ്റുകാരിയാക്കി മുദ്രകുത്താനുള്ള ശ്രമത്തിലാണ് സിദ്ധാര്‍ഥ്. ഇതിന്റെ പ്രെമോയാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. അമ്മയുടെ പഴയ കാര്യങ്ങള്‍ വലിച്ചിട്ട് അത് മക്കളിലേക്ക് എത്തിക്കാനുള്ള ശ്രമവും ഭര്‍ത്താവ് നടത്തുണ്ട്. ഇത് അറിഞ്ഞ് സുമിത്ര സിദ്ധാര്‍ത്ഥിന് നേരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തുടങ്ങി നിര്‍ണായകഘട്ടത്തിലൂടെയാണ് സീരിയല്‍ ഇപ്പോള്‍ കടന്ന് പോവുന്നത്.