മലയാള പ്രേഷകരുടെ പ്രിയ നടികളിൽ ഒരാളാണ് യമുന. സിനിമയിലും സീരിയലിലുമെക്കെയായി നിരവധി കഥാപാത്രങ്ങൾ ആണ് യമുന അവതരിപ്പിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് മോഹവുമായി നടന്നിരുന്ന യമുന അപ്രതീക്ഷിതമായാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. അച്ഛന്റെ ബിസിനസ്സും ബിസിനസ്സ് തകർച്ചയുമെക്കെയാണ് യമുനയെ തന്റെ എഞ്ചിനീയറിംഗ് സ്വപ്നം ഉപേക്ഷിച്ചു അഭിനയത്തിലേക്ക് വരാൻ പ്രേരിപ്പിച്ച ഘടകം. യമുനയുടെ വീടിനടുത്തു താമസിച്ച ടോം ജേക്കബ് ആണ് യമുനയെ മധുമോഹന് പരിചയപെടുത്തി കൊടുത്ത്. ബഷീര്‍ കഥകളില്‍ ബാല്യകാല സഖി ഉള്‍പ്പടെ യമുന നായികയായി അഭിനയിച്ചു. അഭിനയ ജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങള്‍ എല്ലാം വീട്ടിയത്. അതിനുശേഷം വീട് മോടിപിടിക്കുവാനും അനുജത്തിയുടെ വിവാഹം നടത്താനുമെല്ലാം യമുന തന്നെ മുന്‍കൈയെടുത്തു.
ഇതിനെല്ലാം ശേഷമാണ് യമുന സീരിയൽ സംവിധായകനായ മഗേഷിനെ വിവാഹം കഴിച്ചത്. ഇരു വീട്ടുകാരും ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ കുറച്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തുകയായിരുന്നു. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇഷ്ടക്കേടുകളുമാണ് വിവാഹമോചനത്തിന് കാരണമായതെന്നും യമുന പറഞ്ഞു. തന്റെ മൂത്ത മകളാണ് തങ്ങളോട് ആവശ്യപ്പെട്ടത് വിവാഹമോചനത്തിന് കുറിച്ചെന്നും, ഇപ്പോഴുള്ള നിങ്ങളുടെ ജീവിതം കൊണ്ട് ആർക്കും സന്തോഷം ഉണ്ടാകില്ലെന്നും അത് കൊണ്ട് തന്നെ നിങ്ങൾ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാതെ വിവാഹ മോചനം നടത്തെന്നും മകൾ തങ്ങളോട് ആവിശ്യപെട്ടന്നുമാണ് യമുന പറഞ്ഞത്.