Social Media

100 രൂപ ചലഞ്ച് വച്ചിട്ടും കുഞ്ഞിനെ ചികിത്സക്കുള്ള പണം തികഞ്ഞിട്ടില്ല, പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുകയാണ് ; നടി സീമ ജി നായർ പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് സീമ ജി നായർ. ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം സാമൂഹിക പ്രവർത്തക കൂടിയാണ്.

- Advertisement -

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ താരം നടത്താറുണ്ട്. കുട്ടികളുടെ ചികിത്സക്കും മറ്റുമായി താരം സഹായവും അഭ്യർഥിക്കാറുണ്ട്.

കഴിഞ്ഞ ദിവസവും ഒരു കുഞ്ഞിന് ചികിത്സ സഹായം ആവശ്യപ്പെട്ട് സീമ ജി നായർ എത്തിയിരുന്നു. 100 രൂപാ ചലഞ്ച് ഇതിനായി താരം കൊണ്ട് വന്നിരുന്നു.

എന്നാൽ ഈ കുട്ടിയുടെ ചികിത്സക്ക് ഉള്ള പണം പോലും ലഭിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. ഇതിനിടയിൽ സഹായം അഭ്യർത്ഥിച്ചു നിരവധി പേർ എത്തുന്നുണ്ടെന്ന സങ്കടവും താരം പങ്കുവച്ചു.

കുഞ്ഞിന്റെ ചികിത്സക്കായി 100 രൂപ ചലഞ്ചുമായി വന്നു ..എന്നിട്ടും ചികിത്സക്കുള്ള പണം തികഞ്ഞിട്ടില്ല ..

ഇതിനിടയിൽ ഇപ്പോളും പലനാടുകളിൽ നിന്നും ഓരോ ജീവൻ രക്ഷിക്കാൻ വേണ്ടി സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ വിളിക്കുന്നു .

ഞാൻ എന്ത് ചെയ്യും.പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുന്നു ..ഇവിടുന്നു പോകുമ്പോൾ ഒന്നും കൊണ്ടുപോവാൻ പറ്റില്ലയെന്നറിയാം എങ്കിലും സമ്പാദിച്ചു കൂട്ടുവാണ് ..വരും തലമുറയ്ക്ക് വേണ്ടി ..അവർ സുഖിച്ചു ജീവിക്കാൻ വേണ്ടി ..അതൊക്കെ എന്തായി തീരുമെന്ന് കണ്ടറിയണം- എന്നും സീമ ജി നായർ കുറിച്ചു.

സീമ ജി നായരുടെ കുറിപ്പ് :

ശുഭദിനം 💖💖💖കുറെ കുറിപ്പുകൾ ബാക്കി നിൽക്കുന്നു ..ഒന്നും എഴുതാൻ പറ്റുന്നില്ല ..കഴിഞ്ഞ ദിവസം ഷഹീൻ അയച്ച കുഞ്ഞിന്റെ വീഡിയോ ഞാൻ പങ്ക് വെച്ചിരുന്നു ..അത് കഴിഞ്ഞു 100 രൂപ ചലഞ്ചുമായി വന്നു ..

എന്നിട്ടും ചികിത്സക്കുള്ള പണം തികഞ്ഞിട്ടില്ല ..ഷഹീൻ എന്ന സാമൂഹിക പ്രവർത്തകൻ പനികൂടി ആശുപത്രി കിടക്കയിൽ കിടക്കുമ്പോളും എന്നോട് പങ്കുവെച്ചആശങ്ക സ്വന്തം ആരോഗ്യത്തെ കുറിച്ചായിരുന്നില്ല ..മറിച്ചു ആ കുഞ്ഞിന്റെ ജീവൻ രെക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു ..ഇപ്പോളും പലനാടുകളിൽ നിന്നും ഓരോ ജീവൻ രക്ഷിക്കാൻ വേണ്ടി സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ വിളിക്കുന്നു ..

ഓരോ പോസ്റ്റുകളും വിഡിയോസും എന്റെ പേജിൽ ഇടാൻ അഭ്യർത്ഥിക്കുന്നു ..ഞാൻ എന്ത് ചെയ്യും..പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുന്നു ..ഇവിടുന്നു പോകുമ്പോൾ ഒന്നും കൊണ്ടുപോവാൻ പറ്റില്ലയെന്നറിയാം എങ്കിലും സമ്പാദിച്ചു കൂട്ടുവാണ് ..

വരും തലമുറയ്ക്ക് വേണ്ടി ..അവർ സുഖിച്ചു ജീവിക്കാൻ വേണ്ടി ..അതൊക്കെ എന്തായി തീരുമെന്ന് കണ്ടറിയണം ..പണമില്ലാത്തവർ ഇല്ലായ്മയെക്കുറിച്ചോർത്തു ദുഖിക്കുന്നു ..കൊടുക്കാൻ ആഗ്രഹം ഉണ്ടാവും ..പക്ഷെ അതിനുള്ള വഴി കണ്ടെത്താനാവാതെ വിഷമിക്കുന്നു ..ഇതിനിടയിൽ ഉള്ളവന്റെയും ഇല്ലാത്തവന്റെയും മുന്നിൽ ഗതികേടുകൾ കൊണ്ട്..

ആശുപത്രി ചെലവ് താങ്ങാൻ പറ്റാതെ കൈ നീട്ടുന്നു ..സത്യത്തിൽ എന്ത് ചെയ്യണമെന്നറിയില്ല ..ഇതിനൊക്കെയാണ് ഗവൺമെന്റ് സംവിധാനങ്ങൾ ഉണ്ടാവേണ്ടത് ..വാഗ്ദാനങ്ങൾ ഏറെ ഉണ്ടവുമെങ്കിലും ഇതൊക്കെ ഒന്ന് പ്രാവർത്തികമാക്കി കിട്ടാൻ ..അതൊക്കെ ഒന്ന് കാണാൻ നമ്മുടെ ഈ ജന്മത്തിനു കഴിയുമോ ..കൂണുകൾ മുളച്ചു പൊങ്ങുന്നതുപോലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ ഇവിടെയുണ്ടാവുന്നു ..ഇപ്പോഴത്തെ കാലത്തു ഏറ്റവും ലാഭം കൂടിയ ബിസിനസ് ..സാധാരണക്കാരുടെ നടുവൊടിക്കാൻ കുറെ അസുഖങ്ങളും ..🙏🙏🙏

Abin Sunny

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

3 mins ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

2 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

3 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

4 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

4 hours ago