Film News

ആരാധകർക്കിന്ന് ആഘോഷ രാവ് ; എമ്പുരാന്റെ പുതിയ അപ്ഡേഷൻ പങ്കുവച്ച് പ്രിത്വിരാജ്, ആഘോഷമാക്കി സിനിമ പ്രേമികൾ

മലയാള സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ.മോഹൻലാൽ -പ്രിത്വിരാജ് -മുരളി ഗോപി കൂട്ടുകെട്ടിൽ എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ട് ഒരുങ്ങുന്ന ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷൻ പോലും സിനിമ പ്രേമികൾക്ക് ഇടയിൽ ശ്രദ്ധ നേടാറുണ്ട്.

- Advertisement -

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. പ്രിത്വിരാജ് ആണ് ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പങ്കുവച്ചത്.

തിരക്കഥയുടെ ലാസ്റ്റ് ഭാ​ഗത്തിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ‘ഷോർട്ട് അവസാനിക്കുന്നു

Black out (സ്‌ക്രീനിൽ) Title – L L2E E.M.P.U.R.A.A.N’, എന്നാണ് ഫോട്ടോയിൽ ദൃശ്യമാകുന്നത്.

ചിത്രത്തിന്റെ തിരക്കഥ പൂർണമായി എന്ന സന്തോഷത്തിലാണ് സിനിമ പ്രേമികൾ.തിരക്കഥ പൂർണമായി എന്ന സന്തോഷം ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. നിരവധി ആരാധകരാണ് കമ്മെന്റുമായി എത്തുന്നത്.

അതേസമയം, ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം 2024 പകുതിയോടെ തിയറ്ററുകളിൽ എത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

ഈ വർഷം ഓ​ഗസ്റ്റിൽ ആയിരുന്നു എമ്പുരാന്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. മലയാളത്തിന് പുറമെ ഇതര ഭാ​ഷകളിലും എമ്പുരാൻ റിലീസ് ചെയ്യും.

സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ലൂസിഫറിൽ മഞ്ജു വാര്യർ, പ്രിത്വിരാജ്, സാനിയ ഇയ്യപ്പൻ,ടോവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി വൻ താര നിര അണിനിരന്നിരുന്നു.

Abin Sunny

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

3 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

3 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

4 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

4 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

4 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

5 hours ago