Social Media

ചുരുങ്ങിയ കാലം കൊണ്ട് വീണ്ടും പ്രമോഷൻ, മൂന്ന് മാസം കൊണ്ട് ഇവർ കണ്ടെത്തിയ “കാണാതായ കുട്ടികൾ” എത്രയെന്ന് അറിയാമോ?

ഡൽഹി പോലീസ് ഒരുപാട് തവണ വാർത്താമാധ്യമങ്ങളിൽ നിറയാറുണ്ട്. എന്നാൽ അത് പലപ്പോഴും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മാത്രമായിരിക്കും. എന്നാൽ ഇത്തവണ ഒരു നല്ല വാർത്തയിൽ ആണ് ഡൽഹി പോലീസ് നിറയുന്നത്. അടുത്തിടെ ഡൽഹിയിലെ അമൻ വിഹാറിൽ നിന്നും ഒരു കുട്ടിയെ കാണാതായി. കുട്ടിയെ കണ്ടു പിടിക്കുന്നതിനു വേണ്ടി ഇവർ വെസ്റ്റ് ബംഗാളിലെ ഡബ്ര എന്ന് ജില്ല വരെ സഞ്ചരിച്ചു. രണ്ട് നദികൾ മുറിച്ചു കടന്നാണ് ഇവർ ഈ പ്രളയ ബാധിത മേഖലയിൽ എത്തിച്ചേർന്നത്.

- Advertisement -

സീമ ധാക്ക എന്നാണ് ഈ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പേര്. വളരെ ചുരുങ്ങിയ കാലംകൊണ്ട് കാണാതായ നിരവധി കുട്ടികളെ കണ്ടുപിടിച്ച് മാതാപിതാക്കൾക്ക് തിരിച്ചേൽപ്പിച്ചതിനാണ് ഈ പ്രമോഷൻ ഇപ്പോൾ ഇവർക്ക് ലഭിച്ചിരിക്കുന്നത്. വെറും മൂന്നു മാസം കൊണ്ട് കാണാതായ 56 കുട്ടികളാണ് ഇവർ കണ്ടെത്തി കുടുംബത്തിന് തിരിച്ചു നൽകിയത്. ഇതിലധികവും 14 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

ഇതുവരെ 76 കുട്ടികളെ ആണ് ഇവർ മൊത്തത്തിൽ കണ്ടുപിടിച്ച് കുടുംബത്തിന് തിരിച്ചു നൽകിയത്. ഇതിൽ 20 പേർ 14 നും 16 നും ഇടയിൽ പ്രായമുള്ളവരാണ്. 2006 വർഷത്തിലാണ് സീമ പോലീസ് ഡൽഹി പോലീസ് സേനയുടെ ഭാഗമാകുന്നത്. ഇപ്പോൾ അസിസ്റ്റൻറ് സബ്ഇൻസ്പെക്ടർ ആയിട്ടാണ് പ്രമോഷൻ ലഭിച്ചിരിക്കുന്നത്. ഇവരുടെ ഭർത്താവും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി ഇവർ കുറച്ചൊന്നുമല്ല സഞ്ചരിച്ചത്. പഞ്ചാബ്, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, നോയിഡ, ഗുരുഗ്രാം എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ ഇവർ കുട്ടികളെ അന്വേഷിച്ച് ചെന്നിട്ടുണ്ട്. 2013 വർഷം മുതൽ ഇവർ കാണാതായ കുട്ടികൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു. ഇപ്പോൾ സർക്കാർ തന്നെ ഇവരെ നേരിട്ട് അഭിനന്ദിച്ച ത്രില്ലിലാണ് ഇവർ.

Athul

Recent Posts

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

11 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

1 hour ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

8 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

8 hours ago