Social Media

മറ്റൊരു സന്തോഷവാര്‍ത്തയുമായി നടി ആന്‍ അഗസ്റ്റിന്‍; പിന്നാലെ ചോദ്യവുമായി പ്രേക്ഷകരും

2010ലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. തന്റെ ആദ്യ സിനിമയിലെ തന്നെ എല്‍സമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പതിനഞ്ചോളം സിനിമകളില്‍ താരം അഭിനയിച്ചു. 2013-ല്‍ ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ആന്‍ അഗസ്റ്റിന് ലഭിച്ചു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന താരം അഭിനത്തിലേക്ക് തിരിച്ച് വന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോയിലൂടെയാണ് നടി തിരിച്ചു വരവ് നടത്തിയത്.

- Advertisement -


വീണ്ടും പുത്തന്‍ ചിത്രത്തിലൂടെ നായികയായി തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ആന്‍ അഗസ്റ്റിന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രങ്ങളാണ് സൈബറിടത്തില്‍ വൈറലായിരിക്കുന്നത്. നേരത്തെയും പുത്തന്‍ ചിത്രങ്ങളിലൂടെ താരം തിളങ്ങിയിരുന്നു. പുതിയ ഫോട്ടോ കണ്ട് ആന്‍ ഒന്നു കൂടി സുന്ദരിയായിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തില്‍ ആന്‍ മെലിഞ്ഞ് ഗ്ലാമര്‍ ആയത് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാവും.

അതേസമയം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്‍ വീണ്ടും സിനിമയില്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാകുന്ന ചിത്രം ഹരികുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് ഇത്. എം.മുകുന്ദനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും

അതേസമയം ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2014 ലാണ് ആന്‍ അഗസ്റ്റിന്‍ വിവാഹിതയാവുന്നത്. മലയാള സിനിമയിലെ മികച്ച ക്യാമറാമാന്‍ മാരില്‍ ഒരാളായ ജോമോന്‍ ടി ജോണനിയൊണ് താരം വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം അധിക കാലം നിന്നില്ല. പിന്നീട് ഇവര്‍ വേര്‍പിരിയാന്‍ പോവുന്നു എന്ന വാര്‍ത്ത ഈ അടുത്താണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മലയാള നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍.

 

Anusha

Recent Posts

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

20 mins ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

30 mins ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

2 hours ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

2 hours ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

3 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

4 hours ago