Social Media

പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഡിംപലും ബിഗ് ബോസില്‍ നിന്നും പുറത്തേക്കോ

ബിഗ് ബോസ് മത്സരാര്‍ത്ഥി ഡിംപല്‍ ഭാലിന്റെ പിതാവ് ഇന്ന് പുലര്‍ച്ചെ ദില്ലിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഇതോടെ പ്രേക്ഷകരടക്കം സംങ്കടത്തിലാണ്. ബിഗ് ബോസ് സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥിയായ ലക്ഷ്മി ജയന്‍ ആണ് ഈ മരണ വാര്‍ത്ത പുറത്തുവിട്ടത്, മരണ കാരണം വ്യക്തമല്ലെങ്കിലും പനിയായിരുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു.

- Advertisement -

ഇപ്പോള്‍ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് ഡിംപല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അച്ഛനോടുള്ള ഡിംപലിന്റെ സ്‌നേഹം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്, അതിനാല്‍ ഈ താരം ഷോയില്‍ തുടരാനുള്ള സാധ്യത കുറവാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഈ സംഭവം അറിഞ്ഞാല്‍ പോവുമോ എന്ന് തന്നെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ ഷോയില്‍ ഉള്ള സമയത്തായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. മറ്റു മത്സരാര്‍ത്ഥികളാണ് ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിച്ചത്.

ബിഗ് ബോസ് സീസണ്‍ മൂന്നില്‍ മറ്റു വ്യക്തികളില്‍ നിന്നും സംസാരത്തിലും, വസ്ത്രരീതിയിലും, എല്ലാം വ്യത്യസ്തമായ ഒരു മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. ബിഗ് ബോസിന്റെ എന്‍ട്രിയില്‍ തന്നെ ഡിംപല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ താരത്തിന്റെതായി എടുത്ത് പറയേണ്ടത് ഇടതൂര്‍ണ മുടി തന്നെയാണ്. ആദ്യ കാഴ്ച്ചയില്‍തന്നെ താരത്തിന്റെ മുടിക്ക് ആരാധകര്‍ ഏറെയാണ്. ചിരിച്ച മുഖവുമായി വന്ന ഡിംപിന്റെ ജീവിതത്തിന്റെ പിന്നിലെ ചില കഥകളും താരം വെളിപ്പെടുത്തിയിരുന്നു.


തന്റെ ജീവിതത്തിന്റെ കുറച്ച് സമയം ചിലവഴിച്ചത് ക്യാന്‍സറിനോടുള്ള പോരാട്ടത്തിനാണെന്ന് ഡിംപല്‍ പറഞ്ഞിരുന്നു. 12ാം വയസ്സിലാണ് ഡിംപിന് ക്യാന്‍സര്‍ ബാധിക്കുന്നത്. നട്ടെല്ലിന് പിടിപ്പെട്ടതോടെ നട്ടെല്‍ അലിഞ്ഞ് പോകുകയായിരുന്നു. മൂന്ന് വര്‍ഷം ഈ രോഗം ഉണ്ടായിരുന്നു. പിന്നീട് ഇതിനയെല്ലാം അതിജീവിച്ച് വരുകയായിരുന്നു. ആ ഘട്ടങ്ങളിലും തളരാതെ ചിരിച്ച് കൊണ്ടാണ് ക്യാന്‍സറിനെ നേരിട്ടത് താരം.

 

 

Anusha

Recent Posts

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

7 mins ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

18 mins ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

19 mins ago

വിനായകൻ താഴ്ന്ന ജാതി, അതുകൊണ്ട് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു – വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനായകൻ. കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ക്ഷേത്രത്തിൽ…

31 mins ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

5 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

6 hours ago