News

ലോക്ക് ഡൗണ്‍: ക്ഷമാപണമല്ല പ്രായോഗിക നടപടികളാണ് ആവശ്യം- എസ്.ഡി.പി.ഐ

ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതെയുള്ള ലോക്ക് ഡൗണ്‍ രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. തൊഴിലാളികളും പാവപ്പെട്ടവരും പെരുവഴിയില്‍ പട്ടിണി മൂലം മരിച്ചുവീഴുന്ന ദയനീയമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷമ ചോദിച്ചിരിക്കുകയാണ്. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമാണ്. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തരമായി ഒരു പാക്കേജ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. ലോക്ക് ഡൗണ്‍മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യമേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തയ്യാറാവണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപനങ്ങള്‍ പലതും നടത്തുന്നുണ്ടെങ്കിലും അവ നടപ്പിലാകുന്നു എന്ന് ഉറപ്പുവരുത്തണം. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഉപജീവനം വഴിമുട്ടിയതു മൂലം ഡല്‍ഹിയില്‍ നിന്നും മധ്യപ്രദേശിലേക്ക് നടക്കുകയായിരുന്ന രണ്‍വീര്‍ സിങ് എന്ന 38 കാരന്‍ വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാനയില്‍ കാല്‍നടയായി വീട്ടിലേക്ക് പോവുകയായിരുന്ന മൂന്ന് തൊഴിലാളികളും രണ്ട് കുട്ടികളും യാത്രാമധ്യേ മരണപ്പെട്ടു. വീട്ടിലേക്കു പോകുംവഴി ഏഴു തൊഴിലാളികളും 18 മാസം പ്രായമുള്ള കുട്ടിയും ഹൈദരാബാദില്‍വെച്ച് റോഡപകടത്തില്‍ മരണപ്പെട്ടു. ബീഹാറില്‍ 11 വയസുകാരന്‍ പട്ടിണി മൂലം മരണപ്പെട്ടു. മഹാരാഷ്ട്ര ഗുജറാത്ത് അതിര്‍ത്തിയിലെ ഭില്ലാദില്‍ നിന്ന് തിരിച്ച് വസായിലേക്ക് നടക്കുകയായിരുന്ന നാല് തൊഴിലാളികള്‍ മുംബൈ – ഗുജറാത്ത് ഹൈവേയിലെ വിരാറില്‍ ട്രക്ക് ഇടിച്ച് മരിച്ചു. കല്‍ക്കത്തയില്‍ ലോക്ക് ഡൗണ്‍ സമയത്ത് പാല്‍ വാങ്ങാന്‍ പോയ 32 കാരന്‍ മരിച്ചു. ഓരോ ദിവസം പിന്നിടുമ്പോഴും ജനജീവിതം കടുത്ത ദുരിതത്തിലേക്കു നീങ്ങുകയാണ്. കൊറോണയേക്കാള്‍ ഭീതിതമായി പട്ടിണി മാറുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിയുണ്ടാവണമെന്നും ഫൈസി ആവശ്യപ്പെട്ടു.

- Advertisement -
mixindia

Recent Posts

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

58 mins ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

4 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

6 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

6 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

8 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

19 hours ago