Kerala News

മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ പണം വേണം; ജ്വല്ലറിയില്‍ നിന്ന് 25000 രൂപ കവര്‍ന്ന് വിദ്യാര്‍ത്ഥിനി; അന്വേഷണത്തിന് സഹായകമായത് ‘യൂണിഫോം’

മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ പണം കണ്ടെത്തുന്നതിന് മോഷണം നടത്തി വിദ്യാര്‍ത്ഥിനി. നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പട്ടാപ്പക്കല്‍ ജ്വല്ലറിയില്‍ നിന്ന് 25000 രൂപയാണ് പെണ്‍കുട്ടി കവര്‍ന്നത്. മോഷണ സമയത്ത് യൂണിഫോമായിരുന്നു പെണ്‍കുട്ടി ധരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ കമ്‌ടെത്തി. പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

- Advertisement -

കഴിഞ്ഞ ദിവസം രാവിലെ പല്ലുവേദന എന്ന പേരിലാണ് ഈ പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങുന്നത്. നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്യൂട്ടിഷന്‍ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാര്‍ത്ഥിനി 20 മിനുട്ടിനുള്ളില്‍ തിരികെയെത്തി മുടി സ്ട്രെയ്റ്റ് ചെയ്തു മടങ്ങി. ഇതിനിടെയാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കരുതുന്നു.

സമീപത്തെ ഒന്നിലധികം മൊബൈല്‍ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവര്‍ ആവശ്യം നിരാകരിച്ചതിനു ശേഷമാണ് വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ എത്തി പണം കവര്‍ന്നത്. ജ്വല്ലറിയിലെ 2 പേരില്‍ ഒരാള്‍ ബാങ്കില്‍ പോയിരുന്നു. മറ്റെയാള്‍ ജ്വല്ലറിയിലും ഉണ്ടായിരുന്നു. പക്ഷേ, മരുന്നു കഴിച്ചതിനെ തുടര്‍ന്നു മയങ്ങിപ്പോയി. ഇതിനിടെയായിരുന്നു പെണ്‍കുട്ടി കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ആണ് മോഷണം നടത്തുമ്പോള്‍ വിദ്യാര്‍ത്ഥിനി ധരിച്ചിരുന്നത് എന്ന് മനസിലാക്കിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കൂടാതെ സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ സഹായിച്ചു.

Rathi VK

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

2 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

3 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

4 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

5 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

6 hours ago