Kerala News

പിതാവ് ഗർഭിണിയാക്കിയ 10 വയസ്സുകാരിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി. ഈശ്വരനെ മനസ്സിൽ ഓർത്തു വിധിക്കുന്നു എന്ന് ജഡ്ജി.

സ്വന്തം പിതാവ് ഗർഭിണിയാക്കിയ 10 വയസ്സുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആണ് വിധി പറഞ്ഞത്. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജിയുടെ പുറത്താണ് ഹൈക്കോടതിയുടെ വിധി വന്നത്. ജീവനോടെ ആണ് ജനിക്കുന്നതെങ്കിൽ കുഞ്ഞിന് ആശുപത്രി അധികൃതർ മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം മുൻപ് മെഡിക്കൽ ബോർഡ് കേസിൽ രൂപീകരിച്ചിരുന്നു.

- Advertisement -

 

ഗർഭം 31 ആഴ്ച പിന്നിട്ടു എന്നും ശസ്ത്രക്രിയയിലൂടെ പ്രസവം വേണ്ടിവരുമെന്നാണ് ബോർഡ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ നിയമപ്രകാരം വേണ്ടത് ചെയ്യാൻ തിരുവനന്തപുരത്തുള്ള ആശുപത്രി അധികൃതർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. കുഞ്ഞിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മാതാപിതാക്കൾ സമ്മതിക്കുകയോ സാധ്യമല്ലാത്ത അവസ്ഥ വരികയോ ചെയ്താൽ സംസ്ഥാനവും ഏജൻസിയും പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നാണ് കോടതി വിധിച്ചത്. മറ്റ് സ്പെഷ്യലിസ്റ്റ് കളിൽ നിന്നും വിദഗ്ധ മെഡിക്കൽ സഹായം വേണമെങ്കിൽ ആവശ്യപ്പെടാം.

ഇതിനു ഹെൽത്ത് സർവീസ് ഡയറക്ടർക്ക് ആവശ്യമായത് ചെയ്യാമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബോംബെ ഹൈക്കോടതി പരിഗണിച്ച് സമാനമായ കേസും കോടതി ചൂണ്ടിക്കാണിച്ചു. സാധാരണ 24 ആഴ്ചവരെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ ആണ് നിയമപ്രകാരം അനുമതി. ഈ സമയപരിധി കഴിഞ്ഞ അതിനാലാണ് പെൺകുട്ടിയുടെ മാതാവ് കോടതിയെ സമീപിച്ചത്.

ആരോപണം സത്യമാണെങ്കിൽ ലജ്ജിതൻ ആവുകയാണ് എന്ന് കോടതി പറഞ്ഞു. സമൂഹം മുഴുവൻ നാണത്താൽ തല കുനിക്കണം. നിയമത്തിന് അറിയാവുന്ന രീതിയിൽ നിയമം അയാളെ ശിക്ഷിക്കും. കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈശ്വരനെ മനസ്സിൽ ഓർത്താണ് നിയമാധികാരം പ്രയോഗിക്കുന്നത് എന്ന് കോടതി പറയുന്നു.

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

17 mins ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

32 mins ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

44 mins ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

59 mins ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

1 hour ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

2 hours ago