പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്സണ് മാവുങ്കലിന് പോക്സോ കേസില്‍ ജാമ്യം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രിംകോടതി. മോന്സണിന്് എതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പോക്സോ കേസുള്‍പ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോന്‍സണെതിരെ ഉള്ളത്. നേരത്തെ ഹൈക്കോടതി മോന്സണ് മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. പീഡനം നടന്നുവെന്ന് പരാതിപ്പെടുന്ന കാലത്ത് ഇരക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും കെട്ടിച്ചമച്ച കേസാണെന്നുമുള്ള മോന്‍സണിന്റെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് മോന്‍സണെതിരെ കേസെടുത്തത്. തുടര്‍ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് മോന്സണ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2019ല്‍ ആയിരുന്നു ഈ സംഭവം നടന്നത്.