റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് മഞ്ജു സുനിച്ചന്. ചുരുങ്ങിയ സമയംകൊണ്ടു തന്നെ കേരളക്കരയില്‍ അറിയപ്പെടുന്ന ഒരു അഭിനേത്രിയായി മാറാന്‍ മഞ്ജുവിന് സാധിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. താന്‍ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുകയാണ് താരമിപ്പോള്‍.
എനിക്ക് ചെറുപ്പത്തില്‍ പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ബിഎഡ് കഴിഞ്ഞ് കുറച്ചു നാള് പഠിപ്പിക്കാന്‍ പോയിരുന്നു. എന്നാല്‍ പിന്നീട് ആ ജോലി വിട്ടു. ശേഷം കുറെ വര്‍ഷങ്ങള്‍ക്കു പിന്നാലെയാണ് ആണ് റിയാലിറ്റിഷോയില്‍ എത്തുന്നത്. ഇവിടെനിന്ന് മിനിസ്ക്രീനിലേക്കും പിന്നീട് ബിഗ് സ്ക്രീനിലേക്കും ഈ താരത്തിന് എത്താന്‍ സാധിച്ചു.
അതേസമയം ആദ്യം തനിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നുവെന്നും ,പഠിക്കാന്‍ ചെറിയ പേടിയുണ്ടായിരുന്നു എന്നും താരം പറഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷം കഴിയാന്‍ ആവുമ്പോഴേക്കും താന്‍ ഡ്രൈവിംഗ് പഠിച്ചിരിക്കുമെന്ന് മഞ്ജു പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഇടയ്ക്കിടെ നൃത്ത വീഡിയോയും ഈ താരം പങ്കുവയ്ക്കാറുണ്ട്. ഈ അടുത്താണ് മഞ്ജുവും കൂട്ടുകാരിയും യൂട്യൂബ് ചാനലില്‍ സജീവമായി തുടങ്ങിയത് .