മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളും. അതിനാല്‍ തന്നെഎന്നെ സ്ക്രീനില്‍ നിന്ന് ഈ പരമ്പര പോയപ്പോഴും ആരാധകര്‍ ഏറെ വിഷമിച്ചിരുന്നു.
ഇപ്പോള്‍ എരിവും പുളിയും എന്ന പരമ്പരയിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് ഉപ്പും മുളകും ടീം. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ജൂഹി .
ബിഹൈന്റ് വുഡ് നടത്തിയ , ഐ ഹാവ്, ഐ ഹാവ് നെവര്‍ എന്ന സെക്ഷനില്‍ പങ്കെടുക്കവെ ജൂഹി പറഞ്ഞ ചില രസകരമായ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീട്ടില്‍നിന്ന് വഴക്കിട്ട് പട്ടിണി കിടന്നിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന്, പട്ടിണി കിടക്കുക മാത്രമല്ല ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോയിട്ടുണ്ട് എന്നും നടി പറയുന്നു. പക്ഷേ ഗേറ്റ് വരെ പോയിട്ടുള്ളൂ. വീടിന്റെ മതില് രാത്രി ചാടിക്കടന്നിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. പിന്നാലെ പരീക്ഷക്ക് കോപ്പി അടിച്ചിട്ടുണ്ട് ,പബ്ലിക് ആയി കിടന്നുറങ്ങിയിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടുണ്ട് , തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം യെസ് എന്നായിരുന്നു താരത്തിന്റെ മറുപടി.
അതേസമയം മദ്യപിച്ച് വണ്ടി ഓടിക്കുക ,മദ്യപിച്ച് വീട്ടില്‍ പിടിക്കുക സംഭവങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും ജൂഹി പറഞ്ഞു. തനിക്ക് ഫേക്ക് ഐഡി ഉണ്ടെന്നും, എന്നാല്‍ അത് വെച്ച് ആരെയും പറ്റിച്ചിട്ടില്ല എന്നും താരം പറഞ്ഞു.
താന്‍ പ്രായം ആരോടും കുറച്ചു പറയാറില്ല , ഇപ്പോഴും 24 വയസ്സ് തന്നെയാണ് നടി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹിക്ക് ആരാധകരേറെയാണ്. താരത്തിന്റെ വിശേഷം തിരക്കി ആരാധകര്‍ അങ്ങോട്ട് തന്നെ പോവാറുണ്ട്.