മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയ താരമാണ് ഭാഗ്യലക്ഷ്മി. അങ്ങനെ ഡബ്ബിഗ് മേഖലയില്‍ തന്റെതായ ഒരു സ്ഥാനം കണ്ടെത്താന്‍ ഭാഗ്യലക്ഷ്മിക്ക് സാധിച്ചു. ഇതിനിടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചെങ്കിലും അത് തനിക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞുകൊണ്ട് അഭിനയം നിര്‍ത്തുകയായിരുന്നു ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിക്കിടെ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.
എന്നെക്കുറിച്ച് പൊതുവേയുള്ള ധാരണ ഞാന്‍ ഭയങ്കര ദേഷ്യക്കാരി ആണ് വഴക്കാളി ആണ് എന്നൊക്കെയാണ്. ഇതൊക്കെ പലരും പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണം എന്നത് എന്റെ ദേഷ്യം ഉള്ള മുഖം മാത്രമേ പുറത്തു കണ്ടിട്ടുള്ളു എന്നതാണ്, എന്റെ നല്ല വശം അറിയണമെങ്കില്‍ എന്റെ വീട്ടില്‍ വരണം താരം പറഞ്ഞു. അതേസമയം താന്‍ നല്ലോണം വൈയലെന്റ് ആവും എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
പേടി കാരണം എന്റെ എടുത്ത് ഒരു കാര്യം ചോദിക്കാന്‍ പോലും മടിച്ചവരുണ്ട്. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു തന്നോട് ഐ ലവ് യു എന്ന് പറയാന്‍ പോലും പേടിയാണെന്ന്. അതേസമയം എന്നെക്കുറിച്ച് ആളുകള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകള്‍ സഹായിച്ചിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്റെ മൂത്ത മകനിലൂടെയാണ് എന്നില്‍ ഒരുപാട് വലിയ മാറ്റങ്ങള്‍ സംഭവിച്ചത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്റെ എല്ലാ നെഗറ്റീവും പറഞ്ഞ് മനസ്സിലാക്കി തരാറുണ്ട് മകന്. ഞാന്‍ വലിയ സംഭവമായി പറഞ്ഞ ചില കാര്യങ്ങള്‍ , അതിന് വലിയ ക്രെഡിറ്റ് ഒന്നുമല്ല കേട്ടോ പരമ ബോറാണ് ,അമ്മ എന്തിനാണ് അങ്ങനെ സംസാരിക്കുന്നത് അത് ആള്‍ക്കാരുടെ സ്വഭാവം അല്ലേ എന്നൊക്കെ അവന് പറയും ഭാഗ്യലക്ഷ്മി പറഞ്ഞു.