മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങിയ നടിയാണ് രസ്ന പവിത്രന്. താരത്തിന്റെ മലയാളത്തിലെ സഹോദരി കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സിനിമകളിലും രസ്നക്ക് ലഭിച്ചത് മികച്ച കഥാപാത്രങ്ങല്‍ തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ ഡ്രൈവിംഗ് പഠനത്തെ കുറിച്ചും പിന്നാലെ നടന്ന ഒരു അപകടത്തെ കുറിച്ചുമാണ് പറയുന്നത്. തന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് ഡ്രൈവിംഗ് പഠിക്കാന്‍ ഇറങ്ങിയത്.
ഡ്രൈവിംഗ് പരിശീലനത്തിന്റെ തുടക്കത്തില്‍ തന്നെ സ്റ്റിയറിംഗ് പിടിക്കുമ്പോള്‍ ആവേശമായിരുന്നു, പഠിച്ച ശേഷവും വണ്ടി എടുക്കാന്‍ ഇഷ്ടമായിരുന്നു. എന്നാല്‍ അത് ഒരു അപകടത്തിലേക്കാണ് കൊണ്ടെത്തിച്ചത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ… നീണ്ട കാലത്തിനൊടുവിലാണ് ഞാന്‍ ഡ്രൈവിംഗ് പഠിച്ചത്. ലൈസന്‍സ് കിട്ടിയാല്‍ മാത്രം പോരല്ലോ, സ്റ്റിയറിംഗ് ബാലന്‍സ് കൂടി വേണം. ഞായറാഴ്ചകളില്‍ ആണ് പഠിക്കാന്‍ പോവാര്, കൂട്ടിന് അടുത്ത വീട്ടിലെ ചേച്ചിയും ഉണ്ടാവും. തിരക്കില്ലാത്ത ഇട റോഡിലായിരുന്നു ഓടിച്ച് നോക്കാന്‍ പോയത്.
എന്നാല്‍ ആശാന്റെ കൂടെ വണ്ടി ഓടിച്ചിട്ടുള്ള അമിതാവേശത്തില്‍ വാഹനം ഓടിക്കാന്‍ കൂളായി തന്നെ താനിരുന്നു. വണ്ടിയില്‍ കയറി ഫസ്റ്റ് ഇട്ട് ആക്സിലേറ്ററില്‍ കാല് കൊടുത്തത് മാത്രമേ ഓര്‍മ്മയുള്ളു. പിന്നീട് കാണുന്നത് അടുത്തുള്ള പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണ് രസ്ന പറഞ്ഞു.
വണ്ടിയുടെ ഒരു ഭാഗം തകര്‍ന്നു. ഇതോടെ വണ്ടി ഓടിക്കുന്നത് നിര്‍ത്തി. ഇനി വിദേശ രാജ്യങ്ങളില്‍ പോയി വാഹനമോടിക്കണം. അവിടത്തെ റോഡുകള്‍ നല്ലതായത് കൊണ്ട് യാത്ര സുഗമായി നടക്കും. കേരളത്തില്‍ റോഡുകള്‍ വളരെ മോശമാണ് നടി പറഞ്ഞു.