ഒരുകാലത്ത് മലയാളത്തിലെ ശാലീനസുന്ദരി എന്ന് പലരും വിശേഷിപ്പിച്ചിരുന്ന നടിയാണ് കാവ്യമാധവന്. ബാലതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കാവ്യ , പിന്നീട് മലയാള സിനിമയുടെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. കാവ്യയോടെ മലയാളികള്‍ക്ക് എന്നും വല്ലാത്തൊരു ഇഷ്ടം തന്നെയായിരുന്നു. ആദ്യകാലത്ത് കൂടുതലും നാടന്‍ വേഷങ്ങളിലെ കഥാപാത്രമായിരുന്നു കാവ്യയ്ക്ക് ലഭിച്ചത്. പിന്നീട് മറ്റു കഥാപാത്രങ്ങളിലേക്കും താരം എത്തുകയായിരുന്നു . ഇപ്പോള്‍ കാവ്യ സിനിമയില്‍ ഇല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരി തന്നെയാണ് ഈ നടി.
ഇപ്പോള്‍ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആവുന്നത്. ഒരുകാലത്ത് കാവ്യയെ കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ മനസ്സിലേക്ക് വരുന്നത് താരത്തിന്റെ മൂടി തന്നെയായിരുന്നു. കാവ്യയുടെ ആ ഇടതൂര്‍ന്ന മുടിക്ക് ആരാധകര്‍ ഏറെയായിരുന്നു. എന്നാല്‍ പിന്നീട് ചില കഥാപാത്രങ്ങള്‍ക്കുവേണ്ടി കാവ്യ മുടി മുറിക്കുകയായിരുന്നു. ആ മനോഹരമായ മുടി മുറിച്ചതിന് നിരവധിപേര്‍ കാവ്യയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മുടി മുറിക്കാന്‍ ഉണ്ടായ കാരണവും അഭിമുഖത്തില്‍ കാവ്യ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
ഫാഷന്‍ വേണ്ടിയൊന്നുമില്ല മുടി മുറിച്ചതെന്നാണ് കാവ്യ പറയുന്നത്. മുടി പോയത് സങ്കടകരമായ കാര്യമാണ്. എനിക്ക് ചേരുന്ന മാറ്റങ്ങള്‍ മാത്രമേ വരുത്താറുള്ളൂ. എന്നാലും അത് പലര്‍ക്കും ഇഷ്ടമല്ല. മുടി പോയത് എനിക്ക് വലിയൊരു വിഷമമാണ്. മുടി പോയതോടെ ഇഷ്ടം പോയി, ഐശ്വര്യം പോയി എന്നൊക്കെയാണ് അമ്മമാര്‍ പറയുന്നത്.
മനപ്പൂര്‍വ്വം മുറിച്ചതല്ല. പോയപ്പോള്‍ അത് ഭംഗിയായി വെട്ടിയതാണ്. എപ്പോഴും ഓരോന്നായി ചെയ്തുകൊണ്ടിരിക്കുകയല്ലേ. ട്രെന്‍ഡിയായി ഇരിക്കാനൊന്നും തനിക്ക് പറ്റില്ല. പറ്റുന്ന മാറ്റങ്ങള്‍ പരീക്ഷിക്കാറുണ്ട്, കാവ്യ പറഞ്ഞത് ഇങ്ങനെ. അതേസമയം ആദ്യ കാലത്ത് പല ചിത്രങ്ങളിലും കാവ്യയുടെ മുടി നോക്കിയിരുന്ന് പോയ എത്രയോ പേര് ഉണ്ടായിരുന്നു. കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന തരത്തില്‍ മുടി കെട്ടി വെച്ചുള്ള താരത്തിന്റെ ലുക്കെല്ലാം കിടിലന്‍ ആയിരുന്നു. പിന്നാലെ പല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും താരം മുടി മുറിക്കുകയായിരുന്നു.