കെ മധു സംവിധാനം ചെയ്ത ദ ഗോഡ്മാന് എന്ന ചിത്രത്തിലൂടെ മലയാള ചിത്രത്തില്‍ എത്തിയ നടിയാണ് ഇന്ദ്രജ. തെന്നിന്ത്യയില്‍ ആണ് കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്തതെങ്കില്‍ പോലും മലയാളത്തിലും ഇന്ദ്രജയുടെ സിനിമയും റോളും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ സിനിമാ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത താരം പിന്നീട് മിനിസ്ക്രീനില്‍ സീരിയലുകളിലൂടെയും അല്ലാതെയുമായി തിരിച്ചെത്തിയിരുന്നു.
ബാലതാരമായിട്ടായിരുന്നു ഇന്ദ്രജ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ താരത്തിന്. മലയാളത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, മോഹന്‍ലാല്‍ എന്നിങ്ങനെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാനും നടിക്ക് സാധിച്ചു. ഗ്ലാമര്‍ വേഷങ്ങളും ഇന്ദ്രജ ചെയ്തിട്ടുണ്ട്. എന്നാല്‍ നടി അമ്മ വേഷങ്ങള്‍ അങ്ങനെ ചെയ്യാറില്ല . ഇപ്പോള്‍ അതിന്റെ കാരണം ആണ് താരം പറയുന്നത്.
ഇന്ദ്രജയുടെ വാക്കുകള്‍ ഇങ്ങനെ.. ഇമേജ് നോക്കി അഭിനയിച്ച നടിയല്ല ഞാന്‍. എനിക്ക് അമ്മ വേഷങ്ങള്‍ ചെയ്യാന്‍ കിട്ടിയിട്ടില്ല. ഞാന്‍ ഒരുപാട് നായിക വേഷങ്ങള്‍ ചെയ്തു കഴിഞ്ഞ ശേഷം വന്ന സിനിമയാണ് ‘ബെന്‍ ജോണ്സണ്’ പോലെയുള്ള സിനിമകള്‍. അതിലും ഞാന്‍ അവിവാഹിതയായ നായികയായിരുന്നു. അമ്മ വേഷങ്ങള്‍ ചെയ്താല്‍ ലീഡ് റോളാണ് ആഗ്രഹിക്കുന്നത് ഒരു സിനിമയില്‍ വെറുതെയൊരു അമ്മ വേഷം ചെയ്തു പോകാന്‍ ഇഷ്ടമല്ല. ചെയ്യുന്ന സിനിമയില്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടായിരിക്കണം എന്നും താരം പറയുന്നു.
അതേസമയം ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇന്ദ്രജ വിവാഹ ജീവിതത്തിലേക്ക് കടന്നത് . അബ്സര്‍ എന്ന ബിസിനസുകാരനായ മുസ്ലിമിനെയായിരുന്നു താരം വിവാഹം കഴിച്ചത്. ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജയുടെ വീട്ടുക്കാര്‍ക്ക് ഈ ബന്ധത്തോട് താല്പര്യം ഉണ്ടായിരുന്നില്ല.
ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം.