ഓഗസ്റ്റ് 25നാണ് നടി ദേവിക നമ്പ്യാരുടെയും സംഗീതസംവിധായകന് വിജയ് മാധവന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഏറെ നാളത്തെ പരിചയത്തിനു ശേഷമാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതൊരിക്കലും പ്രണയ വിവാഹമല്ലെന്നും പക്കാ അറേഞ്ച് മാര്യേജ് ആയിരിക്കുമെന്നും ദേവിക പറഞ്ഞിരുന്നു. നേരത്തെ പരിചയമുണ്ടെങ്കിലും തങ്ങള്‍ നല്ല അടുത്ത സുഹൃത്തുക്കളായിരുന്നു , പിന്നീടാണു വിവാഹത്തെക്കുറിച്ച് ചിന്തിച്ചതെന്നും താരം പറഞ്ഞിരുന്നു.
ഈ രണ്ടു താരങ്ങള്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രേക്ഷകരും സന്തോഷത്തിലാണ്. ഇനി ഇവരുടെ വിവാഹം കൊട്ടിയാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രേക്ഷകരും. ഇപ്പോഴിതാ വിവാഹനിശ്ചയത്തിന് ധരിച്ച വസ്ത്രത്തെക്കുറിച്ചും , ഭാവി പരിപാടികളെക്കുറിച്ചെല്ലാമാണ് ദേവിക പറയുന്നത്. അന്ന് ധരിച്ച വസ്ത്രത്തിന്റെ ക്രെഡിറ്റ് മാഷിന് ആണെന്ന് ദേവിക പറയുന്നു. അദ്ദേഹമാണ് പച്ച നിറത്തിലുള്ള വസ്ത്രം തിരഞ്ഞെടുത്തത് , ഞങ്ങള്‍ ഒരുമിച്ച് പോയി തന്നെയാണ് മെറ്റീരിയല്‍ എടുത്തിരുന്നത് . ഡ്രസ്സ് എല്ലാം എടുത്തു ഞാന്‍ തിരുവനന്തപുരത്ത് തയ്പ്പിക്കാന്‍ കൊടുത്തിട്ട് പോയി . പിന്നീട് മാഷ് ആണ് ഡ്രസ്സ് വാങ്ങി വന്നത്. നിശ്ചയത്തിന്റെ അന്നാണ് ഞാന്‍ ഡ്രസ്സ് കാണുന്നത്. അതിനിടയിലായിരുന്നു ഓണവും , അതിനാല്‍ എല്ലാം തിടുക്കത്തില്‍ ആയിരുന്നു എടുത്തത് . എങ്കിലും എല്ലാം നല്ല രീതിയില്‍ തന്നെ നടന്നു . നിരവധിപേര്‍ എന്ഗേജ്ന്റെിന് ധരിച്ച വസ്ത്രത്തെക്കുറിച്ച് പറഞ്ഞു വിളിച്ചിരുന്നു.
അതേസമയം പ്ലാന്‍ ചെയ്തത് പോലെ ഒന്നും നടക്കാറില്ല. അതുകൊണ്ടുതന്നെ ഭാവിപരിപാടികള്‍ പ്ലാന്‍ ചെയ്യുന്നില്ലെന്ന് നടി പറയുന്നു. ആദ്യമൊക്കെ എല്ലാം പ്ലാന്‍ ചെയ്തു വയ്ക്കുമായിരുന്നു എന്നാല്‍ ഒന്നും നടക്കാറില്ല. വിവാഹനിശ്ചയത്തിന് തലേദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കണം എന്നെല്ലാംമുണ്ടായിരുന്നു .എന്നാല്‍ അതൊന്നും നടന്നില്ല ചെറിയൊരു അലര്‍ജി വന്നു അന്നുരാത്രി കിടപ്പിലായിരുന്നു ചെറുതായി പനിയും ജലദോഷവും ഉണ്ടായിരുന്നു.
സൈക്കോളജിയിലും യോഗയിലും പിജി ചെയ്തിട്ടുള്ള താരമാണ് ദേവിക . യോഗയില്‍ പിഎച്ച്ഡി ചെയ്യണം എന്നൊരു ആഗ്രഹം കൂടി ഉണ്ട് . ഡാന്‍സ് പഠിക്കുന്നുണ്ട് എന്നാല്‍ തിരക്ക് കാരണം സ്ഥിരമായി ചെയ്യാറില്ലെന്നും നടി പറഞ്ഞു.