ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബ വിളക്ക്. റേറ്റിങ്ങില്‍ ഒന്നാമത് നില്ക്കുന്ന സീരിയലിന് കാഴ്ചക്കാരും ഏറെയാണ്. സംഭവബഹുലമായ കഥയിലൂടെയാണ് കുടുംബ വിളക്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. സുമിത്ര സിദ്ധാര്‍ത്ഥ് ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങളും , പിന്നാലെയുള്ള വിവാഹമോചനം ഇതെല്ലാം ആണ് സീരിയല്‍ പറയുന്നത്.
സിദ്ധു മറ്റൊരു വിവാഹം കഴിച്ചപ്പോഴും തന്റെ ഭാഗത്ത് തെറ്റുകള്‍ മനസ്സിലാക്കി വൈകാതെ സുമിത്രയുടെ അടുത്തേക്ക് തന്നെ വരുമെന്ന് പ്രേക്ഷകര്‍ ഒന്നടങ്ങു പറഞ്ഞിരുന്നു , ഇപ്പോള്‍ സീരിയല്‍ കണ്ടിട്ട് ഏകദേശം ആ റൂട്ടിലേക്ക് എത്തി എന്ന് തന്നെ പറയാം, അതേസമയം ഇതിലെ എല്ലാം കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.
കുടുംബവിളക്കില്‍ അച്ഛാച്ചന്റെ കഥാപാത്രത്തില്‍ എത്തുന്നത് ജെ എഫ് തകരനാണ്. സീരിയലിലെ തന്റെ കഥാപാത്രത്തെ കുറിച്ച് എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ വന്നപ്പോള്‍ തരകന് ജി പറഞ്ഞു. തനിക്ക് ആ കഥാപാത്രത്തോടുള്ള ഇഷ്ടത്തെ കുറിച്ചും നടന് തുറന്ന് പറഞ്ഞു.
ശിവദാസ് മേനോന് എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ അധികം ഇഷ്ടമുള്ള കഥാപാത്രമാണിതെന്ന് തരകന് പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടുകളും കൃത്യമായ മറുപടിയും ഉള്ള ആളാണ് ശിവദാസ് മേനോന്. നേരിനൊപ്പം നില്ക്കുന്ന സത്യസന്ധനായ മനുഷ്യന്. ശരികള്‍ മുഖത്ത് നോക്കി പറയുന്നതിന് അയാള്‍ മടിക്കാറില്ലെന്നും നടന് പറഞ്ഞു.