സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചയ്ക്ക് പിന്നില്‍ വലിയ തിമിംഗലങ്ങളെന്ന് സരിത. എസ്. നായര്‍. ഒന്നോ രണ്ടോ രാഷ്ട്രീയക്കാര്‍ എന്നതിനപ്പുറം ഇതില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പങ്കില്ല. താന്‍ ഇതിലേക്ക് വന്നുപെട്ടതാണ്. തന്നെ ഉപയോഗിച്ചത് എന്തിനാണെന്ന് അറിയണം. വെറുതെയിരുന്ന തന്നെ മാന്തിവിടുകയായിരുന്നുവെന്നും സരിത പറഞ്ഞു.
സ്വപ്നയുടെ വെളിപ്പെടുത്തലില്‍ വന്‍ ഗൂഢാലോചനയുണ്ട്. അതേപ്പറ്റി അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പി. സി ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും സരിത പറഞ്ഞു.
ചില സാമ്പത്തിക തിരിമറികളാണ് ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍. 2015ല്‍ ആണ് ഇതിന്റെ തുടക്കം. കൊവിഡ് വന്നതുകൊണ്ടാവാം ഇതെല്ലാം വെളിപ്പെട്ടത്. ആരെങ്കിലും ഒരു സാധനം കൊണ്ടുവന്നിട്ട് തിരിച്ചുകൊടുത്തില്ലെങ്കില്‍ പണം മുടക്കിയവര്‍ തിരിച്ചുചോദിക്കില്ലേ? ആ തിരിച്ചപ ചോദിക്കുന്നതില്‍ തുടങ്ങിയ കാര്യമാണ് ഇവിടെവരെ എത്തിയിരിക്കുന്നതെന്നും സരിത വ്യക്തമാക്കി.