ക്ലാസിക് മലയാളം ചിത്രങ്ങളിൽ ഒന്നാണ് കിലുക്കം. പ്രിയ ദർശൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. മോഹൻ ലാൽ, ജഗതി, തിലകൻ, രേവതി എന്നിവരൊക്കെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയിരുന്നു. ചിത്രം പുറത്തിറങ്ങി 25 വർഷം കഴിഞ്ഞെങ്കിലും ഇന്നും ടിവിയിൽ വരുമ്പോൾ മലയാളികൾ ഇത് കാണുന്നത് മുടക്കാറില്ല. ഇതിലെ സമർ ഖാൻ എന്ന വില്ലനെയും മലയാളികൾ മറക്കാനിടയില്ല.
ജഗതി അഭിനയിച്ച നിഷ്ചൽ എന്ന കഥാപാത്രത്തെ ഇടയ്ക്കിടെ അടിച്ചു പപ്പടം ആക്കുമായിരുന്നു സമർ ഖാൻ. പ്രശസ്ത ഹിന്ദി നടനായ ശരത് സക്സേനയായിരുന്നു ഈ കഥാപാത്രം ചെയ്തത്. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിൻ്റെ പുതിയ പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. വർക്ക് ഔട്ടിന് ശേഷമുള്ള പോസ്റ്റ് ആണിത്.
ഈ പ്രായത്തിലും ഫിറ്റ്നസിൻ്റെ കാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്യുന്നില്ല. 70 വയസ്സാണ് ശരത് സക്സേനയുടെ പ്രായം. പോസ്റ്റിനു താഴെ കമൻറ്കളുമായി മലയാളികളുമുണ്ട്. നിരവധി പേരാണ് ഇദ്ദേഹത്തെ പ്രശംസിക്കുന്നത്. ഇത് തീർത്തും വ്യത്യസ്തമായ ഒരു മേക്കോവർ ആണെന്ന് ആരാധകർ പറയുന്നു.
കാര്യങ്ങളും, തമാശകളും ഒക്കെയായി കമൻറ് ബോക്സ് പൊളിച്ചടുക്കുക യാണ് ആരാധകർ ഇപ്പോൾ. ഇതുവരെ ഏതാണ്ട് പത്തോളം മലയാള ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. മിക്കവയും വില്ലൻ വേഷങ്ങളായിരുന്നു. സിഐഡി മൂസ, തേൻമാവിൻ കൊമ്പത്ത്, ആര്യൻ, നിർണയം തുടങ്ങിയവയൊക്കെ പ്രധാന മലയാള ചിത്രങ്ങൾ ആണ്. മലയാളത്തിലെ സൂപ്പർ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു കിലുക്കം ഇതിൻറെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. പക്ഷേ അത് വിജയിച്ചില്ല.