കഴിഞ്ഞ ദിവസം ആണ് നടി ശരണ്യക്ക് ബ്രെയിന്‍ ട്യൂ മര് വീണ്ടും പിടിപ്പെട്ട കാര്യം പുറം ലോകം അറിയുന്നത്. നടിയുടെ അമ്മയാണ് ഈ കാര്യം യൂട്യൂബ് വഴി പുറത്തുവിട്ടത് . ഇതോടെ പ്രേക്ഷകരും പ്രാത്ഥനയില്‍ ആയിരുന്നു. വീണ്ടും മോള്‍ക്ക് അസുഖം വന്നെന്നും ഇപ്പോള്‍ തീരെ വയ്യാതെ കിടപ്പിലായെന്നും സ ര്‍ജറി ചെയ്യാന്‍ പോവുകയാണെന്നുമാണ് ശരണ്യയുടെ അമ്മ പറഞ്ഞത്.
ഇപ്പോള്‍ ശരണ്യയുടെ സ ര്‍ജറി വിജയകരമായി പൂര്‍ത്തിയായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. സീമയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഫോണിലൂടെയും മെസേജിലൂടെയും ക്ഷേമാന്വേഷണം നടത്തുന്ന ആയിരക്കണക്കിന്പേരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും സീമ പറയുന്നു. തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലാണ് ശരണ്യയുടെ സ ര്‍ജറി നടന്നത്. അതേസമയം മാര്‍ച്ച് 29നാണ് ശരണ്യയെ സ ര്ജറിക്ക് ഹോസ്പിറ്റല്‍ അഡ്മിഷന് നിശ്ചയിച്ചത്. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതോടെയാണ് സ ര്‍ജറി വേഗത്തില്‍ ആക്കിയത്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. സ ര്‍ജറി വിജയകരമായി പൂര്‍ത്തിയായി എന്ന് മാത്രമേ അറിയാന്‍ കഴിഞ്ഞിട്ടുള്ളു.
2012ല്‍ ആണ് നടിയില്‍ ട്യൂ മര് വളരുന്നതായി കണ്ടെത്തിയത്. ലൊക്കേഷനില്‍ വെച്ച് തലക്കറങ്ങി വീണ നടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ സ്കാനിങ്ങില്‍ രോഗം സ്ഥിരീകരിച്ചത്. പിന്നീട് സ ര്‍ജറി ചെയുകയായിരുന്നു. ശേഷം സുഖമായ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു.
എന്നാല്‍ അപ്പോഴും രോഗം വിട്ട് പോവാതെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇങ്ങനെ ഇടയ്ക്കിടെ രോഗം വന്നുകൊണ്ടിരുന്നു. ഒമ്പതോളം ശ സ്ത്രക്രിയകളാണ് ശരണ്യയില്‍ ചെയ്തത്. അവസാനം ചെയ്ത ശ സ്ത്രക്രിയയില് രോഗം പൂര്‍ണ്ണമായി പോയെന്നും ഇനി തിരിച്ച് വരില്ലെന്നും ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ ബ്രെയിന്‍ ട്യൂ മര് തലപൊക്കിയിരിക്കുകയാണ്. ഇപ്പോള്‍ നടി പഴയത് പോലെ തിരിച്ച് വരാനുള്ള പ്രാത്ഥനയില്‍ ആണ് ആരാധകര്‍.