Sports

‘വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവര്‍ക്കും നന്ദി’: സഞ്ജു സാംസണ്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാത്രമാണ് മലയാളി ബാറ്റര്‍ സഞ്ജു സാംസണുണ്ടായിരുന്നത്. മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് അവസരം ലഭിച്ചില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു. ഇന്‍സ്റ്റഗ്രാമില്‍ വൈകാരികമായാണ് സഞ്ജു പ്രതികരിച്ചത്.

- Advertisement -

ഇന്ത്യന്‍ ടീം ജേഴ്‌സിയില്‍ ബാറ്റുമായി നില്‍ക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവച്ചത്. വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവര്‍ക്കും നന്ദി, സഞ്ജു ഫോട്ടോയോടപ്പം കുറിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ ഏറ്റവും വൈറലായത് സഞ്ജുവിന്റെ ചിത്രമായിരുന്നു.

സൗതാംപ്ടണിലെ ആദ്യ ട്വന്റി20യില്‍ ദീപക് ഹൂഡയ്ക്ക് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. കോലി, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ളവര്‍ രണ്ടാം ട്വന്റി20 മുതല്‍ ടീമിനൊപ്പം ചേരുന്നതോടെ സഞ്ജുവിനും രാഹുല്‍ ത്രിപാഠി ഉള്‍പ്പെടെയുള്ള താരങ്ങളും നാട്ടിലേക്ക് തിരിക്കും.

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കായി 42 പന്തില്‍ 77 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്കും സഞ്ജു പരിഗണിക്കപ്പെട്ടു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സഞ്ജുവിന് മികവിനൊത്ത് ഉയരാനായില്ല. ആദ്യ പന്തില്‍ 30 പന്തില്‍ 38 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു.

Rathi VK

Recent Posts

ജാസ്മിന്റെ ഉപ്പ പറഞ്ഞത് ശരിയാണ്. ​ഗബ്രിയോട് കാണിച്ച് കൂട്ടിയത് അവൾ അഫ്സൽക്കയ്ക്കൊപ്പം ഞങ്ങളുടെ മുമ്പിലും കാണിച്ച് കൂട്ടി. അന്ന് അവൾ മുന്നയുമായി റിലേഷൻഷിപ്പിലായിരുന്നു

അഫ്സൽ അമീർ എന്ന ചെറുപ്പക്കാരനുമായി വിവാഹം നിശ്ചയിച്ച ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയത്. ഏഴ് മാസത്തോളം നീണ്ട ബന്ധമായിരുന്നു…

1 hour ago

സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്!അഭിനയ ഭ്രാന്ത് മൂത്ത് കുറച്ചു പണം ഇടും. അത് തീരുന്നത് വരെ ഷൂട്ടിംഗ് നടക്കും. പിന്നെ പടം പെട്ടിയില്‍ ആകും

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സിനിമയുടെ പേരില്‍ ചതിക്കപ്പെടാന്‍ സാധ്യതയുള്ളതിനെ പറ്റി പറയുകയാണ് താരം. സോഷ്യല്‍ മീഡിയയിലുള്ള സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ പങ്കുവെച്ച…

2 hours ago

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

3 hours ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

3 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

4 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

4 hours ago